അത്തോളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം ഗാനരചയിതാവും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ രമേഷ് കാവിൽ ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും പോഷിപ്പിക്കപ്പെടേണ്ടത് സമൂഹത്തിൻ്റെ നിലനിൽപിന് അവശ്യഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ നന്മയുള്ളവരായി വളരാൻ അവരിൽ കലാ അഭിരുചി ഉണർത്തേണ്ടതുണ്ടെന്നും സ്കൂൾ കലോൽസവങ്ങൾ അതിനുള്ള വേദികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.ടി.എ പ്രസിഡണ്ട് സന്ദീപ് നാല് പുരക്കൽ അധ്യക്ഷനായി. പഞ്ചായത്ത് അംഗം ഷീബ രാമചന്ദ്രൻ. മദർ പി.ടി.എ. പ്രസിഡൻ്റും പഞ്ചായത്ത് അംഗവുമായ ശാന്തി മാവീട്ടിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ.കെ.മീന, ഹെഡ്മിസ്ട്രസ് സുനു പ്രവീൺ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ.കെ.ഫൈസൽ സീനിയർ അസിസ്റ്റന്റ് കെ.എം.മണി, സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ ക്രിസ്റ്റ ബെൽ കലോത്സവം കൺവീനർ ടി.വി.ശശി എന്നിവർ സംസാരിച്ചു.
തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.