നോർക്കയുടെ പ്രവര്‍ത്തനം പഠിക്കാന്‍ തമിഴ്‌നാട് സംഘമെത്തി

സംസ്ഥാന പ്രവാസികാര്യ വകുപ്പിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സിന്റെ പദ്ധതികളും സേവനങ്ങളും മനസിലാക്കുന്നതിനും പരസ്പര സഹകരണ സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തുന്നതിനുമായി തമിഴ്‌നാട് പ്രവാസി ക്ഷേമ ബോര്‍ഡ് കമ്മീഷണര്‍ ബി കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള നാല് അംഗ പ്രതിനിധി സംഘം തിരുവനന്തപുരം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. നോര്‍ക്ക വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി എന്നിവരുമായി സംഘം ചര്‍ച്ച നടത്തി. പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിക്കുന്നതിനും ചര്‍ച്ചയില്‍ ധാരണയായി. നോര്‍ക്ക പ്രോജക്ട് മാനേജര്‍ ഫിറോസ് ഷാ, അസിസ്റ്റന്റ് കവിപ്രിയ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

തമിഴ്‌നാട് പ്രവാസി ക്ഷേമ ബോര്‍ഡിനെ പ്രതിനിധീകരിച്ച് ബോര്‍ഡ് അംഗങ്ങളായ ജി.വി. റാം, ധ്രുവ് ഗോയല്‍, ഭരത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നോര്‍ക്ക വകുപ്പിന്റെയും നോര്‍ക്ക റൂട്ട്‌സിന്റെയും പ്രവര്‍ത്തനങ്ങള്‍ ഡോ. കെ. വാസുകിയും അജിത് കോളശേരിയും തമിഴ്‌നാട് സംഘത്തോടു വിശദീകരിച്ചു.

സമഗ്ര വളര്‍ച്ചയ്ക്കായി പ്രവാസി മലയാളികളുടെ നിക്ഷേപം കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് ഡോ. കെ. വാസുകി പറഞ്ഞു. പ്രവാസികളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും സംസ്ഥാന സര്‍ക്കാരിനു മുന്‍പാകെ അവതരിപ്പിക്കാനുള്ള മികച്ച വേദിയായി ലോക കേരള സഭ മാറിക്കഴിഞ്ഞെന്നും അവര്‍ പറഞ്ഞു. പ്രവാസ ജീവിതത്തിനു ശേഷം മടങ്ങി വരുന്ന മലയാളികള്‍ക്കായി നിരവധി സംരംഭക, ക്ഷേമ പദ്ധതികള്‍ നോര്‍ക്ക മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നതായും അദ്ദേഹം പറഞ്ഞു. 

Leave a Reply

Your email address will not be published.

Previous Story

ഡ്യൂട്ടിക്കിടയിൽ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദന ദാസിന്റെ പേരിൽ ക്ലിനിക് പ്രവർത്തനം തുടങ്ങുന്നു

Next Story

കേരളത്തിന് ഔദ്യോഗിക പരിഭാഷാ സമിതി നിലവിൽ വരുന്നു

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 25

മാന്ധാതാവിന്റെ പുത്രൻ? സുസന്ധി   സുസന്ധിയുടെ പുത്രന്മാർ ? ധ്രുവസന്ധി, പ്രസേന ജിത്ത്   ധ്രുവസന്ധിയുടെ പുത്രൻ? ഭരതൻ   ഭരതൻ്റെ

RIFFK ഓപ്പൺ ഫോറങ്ങൾക്ക് തുടക്കം സംവിധായകൻ ഷാജൂൺ കാര്യാൽ ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേഖല രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള ഓപ്പൺ ഫോറങ്ങൾക്ക് തുടക്കമായി. കൈരളി തിയേറ്റർ അങ്കണത്തിലെ ഷാജി

കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനെ കാണാനില്ല.

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

1. ബ്രിട്ടീഷുകാർക്ക് മലബാറിൻ്റെ ആധിപത്യം ലഭിച്ച ഉടമ്പടി ഏതാണ്, ആരുമായിട്ടാണ് ഈ ഉടമ്പടി ഒപ്പുവച്ചത് ശ്രീരംഗപട്ടണം ഉടമ്പടി, ടിപ്പുസുൽത്താൻ   2.

10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ

10, 12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ. 2026ൽ വരാനിരിക്കുന്ന