കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ നടന്ന സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ക്ഷേമസമിതിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാസംഗമം സംഘടിപ്പിച്ചു.
ദേവസ്വം ഫണ്ടിൽ നിന്നും അനധികൃതമായി പണം പിൻവലിച്ച നടപടി അന്വേഷിക്കുക, ദേവസ്വംഫണ്ടിൻ്റെ സുരക്ഷിതത്വം ഉറപ്പാക്കുക, ക്ഷേത്രഭരണം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന സംഗമം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഇ.എസ്. രാജൻ ഉദ്ഘാടനം ചെയ്തു. കോടികൾ നിക്ഷേപമായുള്ള ദേവസ്വം ഫണ്ട് ഒന്നോ രണ്ടോ വ്യക്തികൾക്ക് തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്യാൻ കഴിയുന്നത് ക്ഷേത്രത്തിൻ്റെയും, ഭക്തജനങ്ങളുടേയും താല്പര്യങ്ങൾക്ക് എതിരാണ്.
സാമ്പത്തിക ക്രമക്കേടിന് ഉത്തരവാദികളായവരുടെ പേരിൽ ശക്തമായ നടപടി വേണമന്നും, മലബാർ ദേവസ്വം ബോർഡധികാരികൾ പ്രശ്നത്തെ ലഘൂകരിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സമിതി പ്രസിഡണ്ട് വി.വി. ബാലൻ അദ്ധ്യക്ഷം വഹിച്ചു. വി.വി. സുധാകരൻ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ, എൻ.വി. വത്സൻ, മുണ്ടയ്ക്കൽ ദേവി അമ്മ, ശശിധരൻ കോമത്ത്, ശശീന്ദ്രൻ മുണ്ടയ്ക്കൽ, എം.എ. ഗംഗാധരൻ, പി.വേണു, എൻ. എം. വിജയൻ, സി.പി. പ്രജോദ്, അനൂപ് വി.കെ, പ്രേമൻ നന്മന, കെ.പി. ചന്ദ്രൻ, സി.കെ. ശശീന്ദ്രൻ, പ്ര ഭീഷ്.കെ.എം, ജയചന്ദ്രൻ. പി , അശോകൻ.കെ, സജിത്ത് കുമാർ.ടി, ജയരാജ് .എം.വി , കെ.പി. ബാബുരാജ്, ഇ.വേണു, കെ. നിഷാന്ത് എന്നിവർ സംസാരിച്ചു.