ഈ വർഷത്തെ ലോക വയോജന ദിനം മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂൾ സമുചിതമായി ആഘോഷിക്കുകയാണ്. നമ്മുടെ നാട് നമ്മുക്കായി നിർമ്മിച്ച് നൽകിയ മുതിർന്ന പൗരർക്ക് ആദരവും ആഹ്ലാദവും പ്രതീക്ഷകളും നൽകുന്ന പരിപാടികളാണ് ഈ ദിനത്തിൽ നടന്നു വരാറുള്ളത്. വിദ്യാലയത്തിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ മൂന്ന് പരിപാടികളാണ് ഈ വർഷം ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്.
മുതിർന്ന പൗരർക്ക് ട്രെയിൻ യാത്രക്ക് ലഭിച്ചു കൊണ്ടിരുന്ന യാത്രാ ആനുകൂല്യങ്ങൾ കോവിഡ് കാലത്തിന് ശേഷം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ( 58 വയസ്സാകുന്ന മുതിർന്ന സ്ത്രീകൾക്ക് 50 % ടിക്കറ്റ് ചാർജ് ഇളവും 60 വയസാകുമ്പോൾ 40 % ഇളവുമാണ് ലഭിച്ചു വന്നിരുന്നത്.)
മുതിർന്ന പൗരർക്ക് പലവിധ യാത്രാവശ്യങ്ങൾക്കും ട്രെയിൻ ടിക്കറ്റ് ചാർജിൽ ലഭിച്ചിരുന്ന ഇളവുകൾ നഷ്ടപ്പെട്ടു പോയതിൽ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്.
ഈ കാര്യങ്ങൾ ബഹുമാന്യനായ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി മുതിർന്നവർക്കുള്ള
യാത്രാനുകൂല്യം പുനസ്ഥാപിക്കുന്നതിനായി മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ 3000 വിദ്യാർത്ഥികളും പ്രധാനമന്ത്രിക്ക് നിവേദനം നൽകുന്ന പരിപാടിയാണ് “പ്രധാനമന്ത്രിക്ക് സ്നേഹപൂർവ്വം ” എന്നത്
നാടിന് ജീവിതംകൊണ്ട് തണലേകിയവർക്ക് സ്നേഹത്തണലേകാ നുള്ള ഈ പരിപാടിയിൽ ഇളം തലമുറ മുതിർന്നവർക്കായി സംസാരിക്കുകയാണ്.
ഒക്ടോബർ ഒന്നിന് മുന്നോടിയായി ഈ കത്തുകൾ സംപ്റ്റബർ 30 തിങ്കളാഴ്ച്ച വൈകുന്നേരം 3 മണിക്ക് മേപ്പയ്യൂർ പോസ്റ്റാഫീസിൽ വിദ്യാർത്ഥി പ്രതിനിധികൾ ചേർന്ന് നൽകി.
പരിപാടിക്ക് ഹെഡ്മാസ്റ്റർമാരായ കെ നിഷിദ് കെ എം മുഹമ്മദ് –സി പി ഒ മാരായ കെ സുധീഷ് കുമാർ
കെ ശ്രീവിദ്യ എസ് പി സി കേഡറ്റുകളായ എസ് ശ്രീദേവി, ഫിഗസവിൻ ,ഹേദവ് നാരായൺ, ആൻവിയ എന്നീവർ നേതൃത്വം നല്കി.