പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിനെ പോക്സോ കേസിൽ കോടതി വെറുതെ വിട്ടു. പെരുമ്പാവൂർ അതിവേഗ കോടതിയുടെതാണ് ഉത്തരവ്.
കേസിലെ ഒന്നാം പ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രേരണാകുറ്റമാണ് മോൻസനെതിരെ ചുമത്തിയിരുന്നത്. കുറ്റം നിലനിൽക്കില്ലെന്ന് കണ്ടെത്തി മോൻസനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. മോൻസൺ മാവുങ്കലിനെ ശിക്ഷിച്ച പോക്സോ കേസിലെ അതേ പരാതിക്കാരി തന്നെയാണ് ഈ കേസിലും പരാതി നൽകിയത്. ആദ്യ കേസിൽ ശിക്ഷിക്കപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാണ് നിലവിൽ മോൻസൺ മാവുങ്കൽ.


