പേരാമ്പ്രയിൽ റെയ്ഡിനിടെ 3.22 കോടി രൂപ ഡി.ആർ.ഐ പിടിച്ചെടുത്ത കേസ് ആദായ നികുതി ഇൻ്റലിജൻസിന് കൈമാറി.

/

പേരാമ്പ്രയിൽ റെയ്ഡിനിടെ 3.22 കോടി രൂപ ഡിആർഐ പിടിച്ചെടുത്ത കേസ് ആദായ നികുതി ഇൻ്റലിജൻസിന് കൈമാറി. പ്രതികൾ സ്വർണ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരാണെങ്കിലും പണം മാത്രം കിട്ടിയ സാഹചര്യത്തിലാണ് കേസ് ഇൻ്റലിജൻസിന്  കൈമാറിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേന്ദ്ര റവന്യൂ ഇൻ്റലിജൻസ് റെയ്ഡ് നടത്തിയത്. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വേരുകളുള്ളവരുടെ വീട്ടിലായിരുന്നു പരിശോധന.

പിടിയിലായ ദീപക്കിനും ആനന്ദിനും സ്വർണ വ്യാപാര മേഖലയിലാണ് ഇടപാടുകളുണ്ടായിരുന്നത്. പഴയ സ്വർണം വാങ്ങി ഉരുക്കി ആഭരണം നിർമ്മിക്കുന്നതടക്കം  പല ഇടപാടുകൾ ഉണ്ടായിരുന്നു. വ്യാപാരവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നികുതി വെട്ടിച്ചാണ് നടത്തിയത്. പണമായി മാത്രമായിരുന്നു ഇടപാടുകൾ നടത്തിയത്. സ്വർണം കൂടി തേടിയാണ് ഇവരുടെ അടുത്തേക്ക് പുണെയിൽ നിന്ന് റവന്യൂ ഇൻ്റലിജൻസ് എത്തിയതെങ്കിലും പണം മാത്രമാണ് കിട്ടിയത്.

ഈ സാഹചര്യത്തിലാണ് കേസ് ആദായ നികുതി ഇൻ്റലിജൻസിന് കൈമാറിയത്. പ്രതികളെ രണ്ടു പേരെയും ഇൻകംടാക്സ് ഇൻ്റലിജൻസ് വിശദമായി ചോദ്യം ചെയ്തു. പണത്തിൻ്റെ ഉറവിടമോ, രേഖകളോ ബോധ്യപ്പെടുത്താൻ ഇരുവർക്കും കഴിഞ്ഞിട്ടില്ല. പണം ഇൻകംടാസ്ക് ഇൻ്റലിജൻസിൻ്റെ അക്കൌണ്ടിലേക്ക് മാറ്റി.  ഇവർ ഹവാല കള്ളികളാണോ  എന്നതടക്കം അന്വേഷണം വ്യാപിപ്പിക്കുകയാണ് ഇൻകം ടാക്സ് ഇൻ്റലിജൻസ്.

Leave a Reply

Your email address will not be published.

Previous Story

കേരളത്തില്‍ ബെവ്കോ ഔട്ട്ലെറ്റുകൾ രണ്ട് ദിവസത്തേയ്‌ക്ക് അടച്ചിടും

Next Story

യാത്രക്കാരെ ആകര്‍ഷിക്കാൻ കെ.എസ്.ആര്‍.ടി.സി നവകേരള ബസ് പൊളിച്ചു പണിയുന്നു

Latest from Local News

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ഇന്നു മുതല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റ്

ദുബൈ കെഎംസിസി ചേമഞ്ചേരി പഞ്ചായത്ത്‌ സ്പോർട്സ് വിഭാഗം Sporty സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം കെഎംസിസി കോഴിക്കോട് ജില്ലാ സെക്രെട്ടറി

മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിന്ന് ഉടൻ പരിഹാരം കാണണം – ഫാർമസിസ്റ്റ് അസോസിയേഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്നുകളും മറ്റ് സർജിക്കൽ ഉപകരണങ്ങളും രോഗികൾക്ക് ലഭ്യമാവുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 19 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ :