ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ നൈപുണി വികസന കേന്ദ്രത്തിന് തുടക്കമാവുന്നു

കൊയിലാണ്ടി:സംസ്ഥാനത്ത് ഹയർസെക്കണ്ടറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും ഭാവി തൊഴിൽസാധ്യതയ്ക്കും അനുഗുണമായ നൈപുണി പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള വഴി നടപ്പാക്കുന്ന നൈപുണി വികസന കേന്ദ്രത്തിന് ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയിൽ തുടക്കമാവുന്നു.

ഇതിൻ്റെ ഭാഗമായുള്ള സ്കൂൾതല സ്കിൽ ഡവലപ്മെൻ്റ് കമ്മിറ്റി രൂപീകരണം ബഹു. എം.എൽ.എ ശ്രീമതി കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോ -ഓഡിനേറ്റർ പദ്ധതി വിശദീകരണം നടത്തി. നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധകിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി , പി.ടി.എ പ്രസിഡണ്ട് വി സുചീന്ദ്രൻ, എസ്.എം.സി. ചെയർമാൻ ഹരീഷ് എൻ.കെ, ഹെഡ്മാസ്റ്റർ കെ.കെ. സുധാകരൻ, എസ്.എസ്. ജി കൺവീനർ എം.ജി. ബൽരാജ് , പൂർവ്വ വിദ്യാർത്ഥി സംഘടന കൺവീനർ എൻ.വി വത്സൻ , എം.സി പ്രശാന്ത്, എൻ.കെ വിജയൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ എൻ. വി പ്രദീപ് കുമാർ സ്വാഗതവും ഷിജു. ഒ.കെ നന്ദിയും പറഞ്ഞു. Exim Executive (Logistics ), Al devices Installation Operator എന്നീ കോഴ്സുകളാണ് ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടിയിൽ അനുവദിച്ചത്.

കേരളത്തിലെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണി വികസന കേന്ദ്രങ്ങൾ ഉറപ്പാക്കുക വഴി ഔപചാരിക വിദ്യാഭ്യാസത്തിനോടൊപ്പം തൊഴിൽ പരിശീലനത്തിനുള്ള അവസരം നൽകുക എന്നതാണ് സ്കിൽ ഡവലപ്മെൻ്റ് സെൻ്ററിൻ്റെ ലക്ഷ്യം. 23 വയസ്സുവരെയുള്ള കുട്ടികൾക്ക് ഈ കോഴ്സിൽ അഡ്മിഷൻ എടുക്കാം. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ഉപജീവനം ഉറപ്പാക്കുന്നതിന് ആവശ്യമായ നൈപുണി പരിശീലനം നൽകുക, കുട്ടികൾക്ക് സ്വയം സംരഭകത്വത്തിനുള്ള ധാരണയും അനുഭവങ്ങളും അവസരങ്ങളും നൽകുക എന്നിവയും ഇതിൻ്റെ ലക്ഷ്യങ്ങളിൽ പെടുന്നു.

Leave a Reply

Your email address will not be published.

Previous Story

ന്യൂനമർദ്ദം; സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Next Story

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ സി. ഡി. എസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കായി ഏകദിന നാടക കളരി സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 12 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 12 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

“സക്ഷം” അങ്കണവാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ ‘ ആരാധനമുക്ക് അങ്കണവാടിയിൽ സക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ നിർമല നിർവഹിച്ചു.കീഴരിയൂർ

വടകര മൂരാട് വാഹനാപകടം; മരണപ്പെട്ടത് മാഹി പുന്നോൽ സ്വദേശികള്‍

കോഴിക്കോട്: വടകര മൂരാട് പാലത്തിനു സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി,

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ സി പി ഐ പ്രതിജ്ഞാബദ്ധം

കൊയിലാണ്ടി :  ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്നത് സിപിഐ പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ടി മതേതര ഐക്യനിര കെട്ടിപ്പെടുക്കുന്നതിന് വേണ്ടി സജീവമായി ഇടപെടുമെന്നും സി

വിമാനത്താവളങ്ങളിലെ സുരക്ഷ ; യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ സംവിധാനം

ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ സുരക്ഷ വർദ്ധിപ്പിച്ചതിന് പിന്നാലെ യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ