കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്റർ സമകാലിക കേരളത്തിലെ സ്ത്രീ പദവിയും ലിംഗസമത്വവും എന്ന വിഷയത്തിൽ ഏകദിനശില്പശാല സംഘടിപ്പിച്ചു.ജാഗ്രതസമിതി അംഗങ്ങൾ,സാമൂഹ്യപ്രവർത്തകർ സി.ഡി.എസ്,അങ്കണവാടി,തൊഴിലുറപ്പ് മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. കില റിസോഴ്സ് പേഴ്സൺ കെ.എ. അനിത വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്രവിജയൻ അദ്ധ്യക്ഷയായി. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ കെ. അഭിനീഷ്, ബിന്ദു സോമൻ,അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി,ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല, വി. കെ ഹാരിസ്, ബിനിത, കെ .ടി .എം കോയ, ടി.എൻ. ധന്യ , പി.പി.ആദിത്യ എന്നിവർ സംസാരിച്ചു.