മേലൂർ ശിവക്ഷേത്രം നടരാജ കലാക്ഷേത്രത്തിന്റെ നവരാത്രി ആഘോഷവും ചെണ്ട കൊമ്പ്, അരങ്ങേറ്റവും വിവിധ പരിപാടികളുടെ ആഘോഷിക്കും. ഒക്ടോബർ ആറിന് വൈകിട്ട് അഞ്ചുമണിക്ക് സാംസ്കാരിക സദസ്സ് ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീധർ ഉദ്ഘാടനം ചെയ്യും. തൃക്കുറ്റിശ്ശേരി ശിവശങ്കരമാർ മുഖ്യാതിഥിയാവും.വൈകിട്ട് 7 30ന് കാഞ്ഞിലശ്ശേരി വിനോദമാരാരുടെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച കലാകാരന്മാരുടെ അരങ്ങേറ്റം.മേലൂർ ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷആഘോഷത്തോടനുബന്ധിച്ച് പൂജവെപ്പ്,വിദ്യാരംഭം വാഹന പൂജ എന്നിവയും ഉണ്ടാവും.