നവീകരിച്ച കൊയിലാണ്ടി സഹകരണ അർബൻ സൊസൈറ്റിയുടെ ഉദ്ഘാടന കർമ്മം ഷാഫി പറമ്പിൽ എംപി നിർവഹിച്ചു.ഡിപിസി മെമ്പർ വിപി ഇബ്രാഹിംകുട്ടി അധ്യക്ഷനായി. അർബൻ സൊസൈറ്റി പ്രസിഡണ്ട് എം അഷറഫ് സ്വാഗതം പറഞ്ഞു.
പാലിയേറ്റീവ് ഉപകരണ വിതരണം ഉദ്ഘാടനം സി ഹനീഫ മാസ്റ്റർ മഠത്തിൽ അബ്ദുറഹ്മാന് നൽകിക്കൊണ്ട് നിർവഹിച്ചു. വനിത ഗ്രൂപ്പ് ലോൺ വിതരണ ഉദ്ഘാടനംഎ അസീസ് മാസ്റ്റർ നിർവഹിച്ചു. പി രത്നവല്ലി ടീച്ചർ, നഗരസഭ കൗൺസിലർ വൈശാഖ്, കെ ടി വി റഹ്മത്ത്, എൻ കെ അബ്ദുൽ അസീസ്, ബാബുരാജ്, എം ആസിയ, ബുഷറ കുന്നോത്ത് എന്നിവർ സംസാരിച്ചു.