കീഴരിയൂർ ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി, ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്റർ, നവീകരിച്ച യോഗാ ഹാൾ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി, ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്റർ, നവീകരിച്ച യോഗാ ഹാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം.സുനിൽ അദ്ധ്യക്ഷനായി.

നാഷണൽ ആയുഷ്മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ: അനീന പി.ത്യാഗരാജ് മുഖ്യാതിഥി ആയിരുന്നു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഐ സജീവൻ, വികസന സ്ഥിരം സമിതി അദ്ധ്യക്ഷ അമൽസരാഗ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത ബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.സി.രാജൻ, ജലജ.ടി.വി, സവിത നിരത്തിൻ്റെ മീത്തൽ, ഡോ: ഉല്ലാസ് മെഡിക്കൽ ഓഫീസർ പ്രാഥമിക ആരോഗ്യ കേന്ദ്രം കീഴരിയൂർ, ഡോ :രമ്യ.എ.സി. മെഡിക്കൽ ഓഫീസർ ജി.എച്ച്.ഡി.കീഴരിയൂർ, ദിലീപ് കുറുമെ പൊയിൽ, എൻ.പി.മൂസ എന്നിവർ ആശംസ അർപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ: ആൻസി.ബി.സ്വാഗതവും, യോഗാ ഇൻസ്ട്രെക്ടർ ഡോ: സിതാര നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.