നന്മണ്ട : മനുഷ്യ സേവയാണ് ഈശ്വര സേവയെന്നും സേവാഭാരതിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു. നന്മണ്ട പഞ്ചായത്ത് ഓപ്പൺ സ്റ്റേജ് ഓഡിറ്റോറിയത്തിൽ നടന്ന സേവാ ഭാരതി നന്മണ്ടയുടെ ആംബുലൻസ് സമർപ്പണത്തിന്റെയും പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും ഉദ്ഘാടന ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സഹജീവിയുടെ പ്രയാസം മനസിലാക്കി സേവനം ചെയ്യാൻ സമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ആംബുലൻസ് സമർപ്പണ ഉദ്ഘാടനം മലബാർ മെഡിക്കൽ കോളേജ് ചെയർമാൻ അനിൽകുമാർ വള്ളിലും
പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം കണ്ണൂർ ജില്ലാ ജഡ്ജ് ആർ എൽ ബൈജുവും നിർവ്വഹിച്ചു. സേവാ ഭാരതി നന്മണ്ട പ്രസിഡന്റ് ഡോ.രാജേന്ദ്രൻ കോറോത്ത് അദ്ധ്യക്ഷനായി. ആംബുലൻസിന്റെ താക്കോൽ വൈസ് പ്രസിഡന്റ്
സി. ചന്ദ്രനും പാലിയേറ്റീവ് ഉപകരണം ഡോ. സി.കെ വിനേഷുംഏറ്റുവാങ്ങി.
സേവാ ഭാരതി സംസ്ഥാന സെക്രട്ടറി നിഷി രഞ്ജൻ , ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡന്റ് പി. ഗോപാലൻ കുട്ടി മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി.കെ നിത്യകല, സി.പി. ബിജിഷ, സീമ തട്ടഞ്ചേരി, ആർ എസ് എസ് ബാലുശ്ശേരി ഖണ്ഡ് സംഘചാലക് ടി.കെ സന്തോഷ്കുമാർ , ടി.കെ പ്രദീപ് കുമാർ , പൊയിലിൽ വിജയൻ , ടി. ദേവദാസ് , സി.കെ ദേവദാസ് , നിളാമുദ്ധീൻ , കെ.പി ചന്ദ്രൻ , സി.കെ രാധാകൃഷ്ണൻ , പ്രൊഫ. കെ.പി അനിൽകുമാർ , ബാലകൃഷ്ണൻ കുതിരുമ്മൽ , സി ശിവരാമൻ, ലിബീഷ് ഇയ്യാട്, അഡ്വ. ശബ്ന എന്നിവർ സംസാരിച്ചു. വയനാട് ദുരന്തത്തിൽ സന്നദ്ധ പ്രവർത്തനം നടത്തിയവരെ ചടങ്ങിൽ ആദരിച്ചു.