മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍)
മേടം രാശിക്കാര്‍ക്ക് ഒക്ടോബര്‍ വളരെ ഗുണപ്രദമായ മാസമാണ്. രണ്ടിലെ വ്യാഴം ധനപരമായ നേട്ടമുണ്ടാക്കും. വാക്കുകള്‍ ആകര്‍ഷകമാകും. കുടുംബ ബന്ധങ്ങള്‍ ദൃഢമാകും. ശത്രു നാശം, അഞ്ചാം ഭാവാധിപനായ രവി(സൂര്യന്‍) ആറിലായതിനാല്‍ കാര്യജയം കാണുന്നു. പതിനൊന്നില്‍ ശനി ബലവാനായി നില്‍ക്കുന്നതിനാല്‍ വളരെയധികം നേട്ടം നല്‍കും. ബുധന് മൗഡ്യം ഉള്ളതിനാല്‍ ബുധന് കാരകത്വമുള്ള കാര്യങ്ങളില്‍ അല്‍പ്പം തടസ്സങ്ങല്‍ വന്നു കൂടായ്കയില്ല. വിദ്യാഭ്യാസ കാര്യത്തില്‍ ഒരു മെല്ലെപ്പോക്ക് അനുഭവപ്പെടും. ബുധ മൗഡ്യം കൂടി കണക്കിലെടുത്തുവേണം ഫലം നിരൂപിക്കാന്‍. ബുധമൗഡ്യം ഒക്ടോബര്‍ 21 വരെ ഉണ്ട്. അഞ്ചാം ഭാവധിപന്‍ സൂര്യന്‍ ആറില്‍ മനസന്തോഷം കുറയും. മാനസിക സമ്മര്‍ദം സ്ത്രീകള്‍ക്ക് ധാരാളം ചെലവേറും. കുടുംബ ജീവിതത്തില്‍ സ്വസ്ഥ്യം അനുഭവപ്പെടും. കുജന്‍(ചൊവ്വ) മൂന്നാം ഭാവത്തില്‍ സഹോദര സ്ഥാനത്ത് ഉള്ളതിനാല്‍ സഹോദര ഗുണം. പരമശിവനെ കാര്യമായി പ്രാര്‍ത്ഥിക്കുക. മേടരാശിക്കാര്‍ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അര്‍ച്ചന നടത്തുക. വിവാഹ കാര്യങ്ങള്‍ക്ക് അനുകൂലം. ആലോചനകള്‍ തുടങ്ങാം. പഠന വിഷയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അല്‍പ്പം പിന്നോട്ടടി. എന്നാലും പേടിക്കേണ്ടതില്ല. നന്നായി മുന്നോട്ട് പോകുക. പൊതുവെ എഴുപത് ശതമാനം അനുകൂലം.
ഇടവക്കൂറ് (കാര്‍ത്തിക മുക്കാല്‍ ഭാഗം, രോഹിണി, മകീര്യം അര പകുതി)
പതിനൊന്നില്‍ സര്‍പ്പം നില്‍ക്കുന്നത് വളരെ നല്ല ഗുണം. ഭാഗ്യാധിപനായ ശനി പത്തില്‍ കര്‍മ്മ സ്ഥാനത്ത് സ്വസ്ഥാനത്ത് വന്നു നില്‍ക്കുന്നത് ഗുണം. ശിരോരോഗങ്ങള്‍ ശ്രദ്ധിക്കണം. രണ്ടില്‍ നില്‍ക്കുന്ന കുജന്‍ കലഹം കൂടി ഉണ്ടാക്കും. മറ്റുളളവരുമായി സംസാരിക്കുമ്പോള്‍ പക്വതയോടെ സംസാരിക്കുക. വഴക്ക് കൂടരുത്. രമ്യതയോടെ പെരുമാറുക. കുടുംബ ജീവിതം ശ്രദ്ധിക്കണം. ബാക്കി കാര്യങ്ങള്‍ അനുകൂലം. എല്ലാ കാര്യത്തിലും ശ്രദ്ധ വേണം . ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പാല്‍പ്പായസം വഴിപാടായി നല്‍കുക. അയ്യപ്പ സ്വാമി, ഹനുമാന്‍ സ്വാമി ക്ഷേത്ര ദര്‍ശനം നടത്തുക. ഭാഗ്യ സ്ഥാനാധിപന്‍ കര്‍മ്മത്തില്‍ നല്ലത്.
മിഥുനക്കൂറ് (മകീര്യം പകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
അഞ്ചാം ഭാവാധിപന്‍ ശുക്രന്‍ ആ ഭാവത്തില്‍ തന്നെ നില്‍ക്കുന്നു. കൂടാതെ ഭാഗ്യ സ്ഥാനാധിപനായ ശനി ഭാഗ്യ സ്ഥാനത്ത് തന്നെയുണ്ട്. 12 ല്‍ നില്‍ക്കുന്ന വ്യാഴം ചെലവ് കൂട്ടും .എന്നാലും നല്ല കാര്യങ്ങൾക്കുള്ള ധന ചെലവായിരിക്കും. വീട് പണി, വിദ്യാഭ്യാസം എന്നിവയ്ക്ക് ചെലവഴിക്കും. പൊതുവെ മിഥുനം രാശിക്കാര്‍ക്ക് പോസിറ്റീവായ ഗുണഫലം. ശാസ്താവ് ഹനുമാന്‍ സ്വാമീയെ ഭജിക്കുക. ദാന ധര്‍മ്മാദികള്‍ നടത്തുക. ശിവ ക്ഷേത്ര ഗണപതി ക്ഷേത്രം ദര്‍ശനം. പായസ നിവേദ്യം നടത്തുക.
കര്‍ക്കിടകംക്കൂറ് (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കര്‍ക്കിടക കൂറിന്റെ ഒമ്പതാം ഭാവാധിപനായ വ്യാഴം പതിനൊന്നില്‍ ഉണ്ട്. വ്യാഴം ലാഭസ്ഥാനത്തുളളത് വളരെ നല്ലത്. നാലില്‍ ശുക്രന്‍ ബലവാന്‍. വാഹനം, വീട് എന്നിവ വാങ്ങിക്കാന്‍ നല്ല സമയം. മൂന്നില്‍ ആദിത്യനും കേതുവും നല്ല ഫലം നല്‍കും. ബുധന് മൗഢ്യം ഉളളതിനാല്‍ വലിയ ഗുണമില്ല. അഷ്ടമത്തില്‍ ശനി ഇഷ്ടഫലം നല്‍കും. ശാസ്താവിനെയും ഹനുമാന്‍ സ്വാമിയെയും ഭജിക്കുക. ശനി ദിവസം അയ്യപ്പ ക്ഷേത്ര ദര്‍ശനം നല്ലത്. വ്യാഴം 11ല്‍ ഉളളതിനാല്‍ മറ്റ് ദോഷങ്ങള്‍ അകറ്റും. ദൈവാധീനം പൂര്‍ണ്ണമായുണ്ട്. അഷ്ടമാശിയിലെ ശനിസ്ഥിതി കാരണം രോഗം കുറയും. ദേവി ക്ഷേത്രത്തില്‍ കുങ്കുമാര്‍ച്ചന, വിഷ്ണു ഭഗവാനെ പ്രാര്‍ത്ഥിക്കുക. പാല്‍പായസം, ശിവഭഗവാന് കൂവളയില സമര്‍പ്പിക്കുക.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം കാല്‍ ഭാഗം)
ചിങ്ങം രാശിയുടെ മൂന്നാം ഭാവാധിപനായ ശുക്രന്‍ സ്വക്ഷേത്രത്തില്‍ തന്നെയുള്ളത് നല്ല ഫലം നൽകും. ആറിലും ഏഴിലും ശനി നില്‍ക്കുന്നത് ശ്രദ്ധിക്കണം. വിവാഹ തടസ്സം, കുടുംബ കാര്യത്തിലും ചില്ലറ പ്രശ്‌നങ്ങള്‍ക്ക് സാധ്യത. അഷ്ടമത്തില്‍ സര്‍പ്പന്‍, രണ്ടില്‍ കേതു വളരെ ധനപരമായ പ്രശ്‌നം ധനകാര്യത്തിൽ ശ്രദ്ധിക്കണം. കടം തിരിച്ചു കിട്ടാന്‍ പ്രയാസം. പത്തില്‍ വ്യാഴം. കര്‍മ്മ സ്ഥാനത്ത്. ഗുണദോഷ സമ്മിശ്രം. നാലാം ഭാവാധിപനായ കുജന്‍ ഒന്‍പതാം ഭാവാധിപനുമായ കുജന്‍ 11ല്‍. കുജനെ കൊണ്ട് നേട്ടം. തിങ്കളാഴ്ച ശിവക്ഷേത്ര ദര്‍ശനം, ശാസ്ത്രാക്ഷേത്രത്തില്‍ നീരാഞ്ജനം. ഹനുമാന്‍ ക്ഷേത്ര ദര്‍ശനം. കുജനാണ് ഗുണം. കുജന്‍ നില്‍ക്കുന്ന രാശിയുടെ അധിപനായ ബുധന്‍ മൗഢ്യത്തിൽ കുജന്റെ ഫലത്തില്‍ ചെറിയ മങ്ങല്‍. അയ്യപ്പ സ്വാമിയ്ക്ക് ധാര, സ്വര്‍പ്പ പ്രീതി വരുത്തുക, കുടുംബ ക്ഷേത്ര ദര്‍ശനം എന്നിവ ഗുണം ചെയ്യും.
കന്നിക്കൂറ് (ഉത്രം മുക്കാല്‍, അത്തം, ചിത്രയുടെ ആദ്യ പകുതി)
കന്നികൂറുരുടെ അധിപനായ ബുധന് മൗഢ്യം .ആ രാശിയില്‍ തന്നെ രവിയും കേതുവും ഉള്ളതിനാല്‍ ഗുണദോഷ സമ്മിശ്രം. രണ്ടാംഭാവാധിപനായ ശുക്രന്‍ രണ്ടില്‍ ആയതിനാല്‍ തന്നെ ധന വരവ്. കുടുംബ ജീവിതം ഭദ്രം. അഞ്ചും ആറും ഭാവാധിപനായ ശനി ആറില്‍ സ്വക്ഷേത്രത്തില്‍ ബലവാനായുളളതിനാല്‍ കടബാധ്യത കുറയും. കേസുകള്‍ തീരും. വ്യാഴം ഒന്‍പതില്‍ ഭാഗ്യ സ്ഥാനത്തുളളത് വളരെ ഗുണം. ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം ഈശ്വരാനുഗ്രഹം എപ്പോഴുമുണ്ടാവും. കലാസാഹിത്യം, നൃത്തം, രചന എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയം. പാരിതോഷികം ലഭിക്കും, തൊഴില്‍ ലാഭം. ബന്ധുക്കള്‍ , സുഹൃത്തുക്കള്‍ എന്നിവരുടെ സഹായം ലഭിക്കും. അധ്യാപകര്‍ക്ക് നേട്ടം, തടസ്സങ്ങള്‍ നീങ്ങും. പാരിതോഷികങ്ങള്‍ ലഭിക്കും. സാമ്പത്തിക നേട്ടം. കര്‍മ്മ മേഖല വിപുലീകരിക്കും. ദൈവാധീനം കൂടും. കുടുംബ ദേവതാ ക്ഷേത്ര ദര്‍ശനം, ശിവക്ഷേത്ര ദര്‍ശനം, സര്‍പ്പ പ്രീതി എന്നിവ ഗുണം ചെയ്യും.
തുലാം കൂറ് (ചിത്ര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാല്‍ ഭാഗം)
തുലാം രാശിയില്‍ തന്നെ ശുക്രന്‍ നില്‍ക്കുന്നു. അഞ്ചാം ഭാവാധിപനായ ശനി സ്വക്ഷേത്രത്തില്‍ തന്നെ ബലവാനായി നില്‍ക്കുന്നത് ഗുണം. വ്യാഴം എട്ടില്‍ നില്‍ക്കുന്നതില്‍ അസുഖം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ധനപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആറില്‍ സര്‍പ്പം ദോഷമല്ല. ഏഴാം ഭാവാധിപനായ കുജന്‍ ഒന്‍പതില്‍ നില്‍ക്കുന്നത് വിവാഹിതരായവര്‍ക്ക് ഭാഗ്യാവസ്ഥയുണ്ടാവും. 12ല്‍ രവി കേതു ബുധന്‍ ഉളളതിനാല്‍ അധിക ചെലവ്. രാശിയുടെ അഞ്ചാം ഭാവാധിപതി ബലവാനാന്‍ ദേവി ക്ഷേത്ര ദര്‍ശനം.
വൃശ്ചികക്കൂറ് (വിശാഖം കാല്‍, അനിഴം, തൃക്കേട്ട)
രണ്ടും അഞ്ചും ഭാവാധിപനായ വ്യാഴം ബലവാന്‍. ഏഴില്‍ വ്യാഴം ഉളളതിനാല്‍ വിവാഹകാര്യത്തില്‍ ഗുണം. ദമ്പതികള്‍ തമ്മില്‍ ഐക്യം. വസ്തു വകകള്‍ വാങ്ങിക്കാം. അഞ്ചില്‍ സര്‍പ്പന്‍ ഉളളതിനാല്‍ മക്കളുടെ കാര്യത്തില്‍ ചെറിയ പ്രയാസം ഉണ്ടാവും. എട്ടില്‍ കുജന്‍ നില്‍ക്കുന്നതിനാല്‍ ശ്രദ്ധിക്കണം. ചെറിയ അസുഖം, വീഴ്ചകള്‍ വരാനിടയുണ്ട്. 11 ല്‍ കേതു ഗുണം. രവി 11 ല്‍ ഉളളതും ഗുണം. ഒക്ടോബര്‍ മാസം വൃശ്ചികക്കാര്‍ക്ക് ഏറെ ഗുണം. വീട്ടില്‍ സമാധാനം. ദാമ്പത്യ സുഖം. സാമ്പത്തിക പ്രതിസന്ധി കുറയും. പുതിയ വീട്, സ്ഥലം എന്നിവ സ്വന്തമാക്കാന്‍ നല്ല സമയം. കുടുംബ സ്വത്ത് കൈവശം വരും. ഭൂമി ക്രയവിക്രിയത്തിന് നല്ല സമയം. ലാഭത്തോടെ ഭൂമി വാങ്ങാം. ശിവ പ്രീതിവരുത്തുക, കുടുംബ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കുക, ദേവി ക്ഷേത്രത്തില്‍ കുങ്കുമാര്‍ച്ചന.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം കാല്‍)
ധനുരാശിയുടെ ഒന്‍പതാം ഭാവാധിപനായ രവി പത്തില്‍ ഉളളത് ഗുണമാണെങ്കിലും അധിക ജോലി ചെയ്യേണ്ടി വരും. ജോലി കിട്ടും. രണ്ടും മൂന്നും ഭാവാധിപനായ ശനി മൂന്നില്‍ ഉള്ളത് ഗുണമാണ്. പക്ഷെ വ്യാഴം ആറില്‍ നില്‍ക്കുന്നത് കാരണം ധനത്തിന്റെ വരവ് കുറയും. അധിക ചെലവ് ഉണ്ടാവും. അഞ്ചാം ഭാവാധിപനായ കുജനാണ് ഏഴില്‍ നില്‍ക്കുന്നത്. അതിനാല്‍ പാര്‍ട്ണര്‍ തമ്മില്‍ പ്രശ്നം. വിവാഹിതരായവര്‍ ശ്രദ്ധിക്കണം. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ദാമ്പത്യ പ്രശ്നം. 11 ല്‍ ശുക്രന്‍ നല്ലത്. നല്ല കാര്യങ്ങള്‍ക്ക് അധിക ചെലവ്. ശിവക്ഷേത്ര ദര്‍ശനം, ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം. കൂടുതല്‍ അധ്വാനം വേണ്ടി വരും. സാമ്പത്തിക ഞെരുക്കം. ശനി അനുകൂല നിലയിലായതിനാല്‍ മാനസികമായി ഉല്ലാസം, സന്തോഷം, മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി, പാല്‍പായസം എന്നിവ നടത്തണം. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധിക്കുക. അശ്രാന്ത പരിശ്രമം വേണം. വ്യാഴാഴ്ച വ്രതം നല്ലത്.
മകരക്കൂറ് (ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യ ഭാഗം)
അഞ്ചില്‍ വ്യാഴം ഉളളതിനാല്‍ മനസന്തോഷം ഉണ്ടാവും. രണ്ടില്‍ ശനി ധനം വരും. മൂന്നില്‍ സര്‍പ്പന്‍. ആറില്‍ കുജന്‍ നല്ലത്. ഗുണഫലം അളവ് കൂടും. കേസുകളില്‍ വിജയം. കടബാധ്യത കുറയും ഒന്‍പതില്‍ സൂര്യന്‍ നില്‍ക്കുന്നത് നല്ലത്. ശത്രുക്കളുടെ ഉപദ്രവം കുറയും. അനാവശ്യ വാദ പ്രതിവാദങ്ങള്‍ ഒഴിവാക്കണം. സന്താനങ്ങള്‍ക്ക് തൊഴില്‍ നേട്ടം. വിദേശ യാത്ര, പഠന വിജയം, തൊഴില്‍ ലാഭം. വീട് നന്നാക്കാന്‍ ആഗ്രിക്കുന്നവര്‍ക്ക് അനുകൂല സമയം. വിവാഹ തടസ്സം നീങ്ങും. ഗണപതി ക്ഷേത്ര ദര്‍ശനം, ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനം നടത്തി തുളസി മാല വഴിപാടായി സമര്‍പ്പിക്കുക. മകര രാശിക്കാര്‍ക്ക് നല്ലത്.
കുംഭക്കൂറ് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരൂരുട്ടാതി മുക്കാല്‍ ഭാഗം)
കുംഭം രാശിയുടെ ഒന്‍പതാം ഭാവാധിപനായ ശുക്രന്‍ സ്വക്ഷേത്രത്തില്‍ ബലവാനായി നില്‍ക്കുന്നത് ഗുണം. രണ്ടില്‍ സര്‍പ്പന്‍ നില്‍ക്കുന്നതിനാല്‍ വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം. കുടുംബജീവിത കാര്യത്തില്‍ ശ്രദ്ധിക്കണം. ധന വരവ് മങ്ങും. അഞ്ചില്‍ കുജന്‍ നില്‍ക്കുന്നതിനാല്‍ എടുത്ത് ചാട്ടം പാടില്ല. വളരെ ശ്രദ്ധിക്കണം. ഒക്ടോബര്‍ അവസാനത്തോടെ കുജമാറ്റം ആറിലേക്ക് വരുന്നതോടെ ഗുണം കൂടും. അഞ്ചാം ഭാവാധിപനായ ബുധന്റെ മൗഡ്യം ഒക്ടോബര്‍ 21 ന് ശേഷം മാറും. ബുധ മൗഢ്യം കാരണം മാനസിക പ്രശ്‌നം. ഒന്‍പതാം ഭാവാധിപനായ ശുക്രന്‍ നല്ല സ്ഥാനത്ത് ബലവാനായി നില്‍ക്കുന്നത് പ്രയോജനപ്പെടും. ദേവി ക്ഷേത്ര ദര്‍ശനം പതിവാക്കുക. ശനി അനുകൂല സ്ഥാനത്താണ്. സ്വക്ഷേത്രാധിപനാണ് ശനിയെന്നതിനാല്‍ ശനി ഈ കൂറുകാര്‍ക്ക് ഗുണംചെയ്യും. ദാമ്പത്യ കാര്യത്തില്‍ ശ്രദ്ധിക്കണം. ശാസ്ത്രാ പ്രീതി വരുത്തുക. ശനി ഭഗവാന് വഴിപാട് നല്‍കുക. സാഹസിക പ്രവര്‍ത്തനം പാടില്ല. ദേഷ്യം നിയന്ത്രിക്കണം. എടുത്ത് ചാട്ടം പാടില്ല.
മീനക്കൂറ് (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
മീന രാശിക്കാര്‍ക്ക് ഭാവാധിപനായ ചന്ദ്രന്റെ ബലം മാത്രമാണ് ഉളളത്. ഏഴില്‍ രവി ഉണ്ട്. അത് ശ്രദ്ധിക്കണം. അവരവരുടെ പാര്‍ട്ണര്‍മാര്‍ക്ക് അസുഖം. ഭാര്യ ഭര്‍തൃ ബന്ധത്തില്‍ അസ്വാരസ്യം വരാതെ ശ്രദ്ധിക്കണം. അഷ്ടമത്തില്‍ ശുക്രന്‍ ഉള്ളതിനാല്‍ ഗുണദേശ സമ്മിശ്രം, പതിനൊന്നാം ഭാവാധിപനായ ശനി 12ല്‍ നില്‍ക്കുന്നതിനാല്‍ ചെലവ് കൂടും. മൂന്നിലെ വ്യാഴം കൊണ്ട് വലിയ ഗുണമില്ല. മീന രാശിക്കാര്‍ വളരെ ശ്രദ്ധിക്കണം. ദേവി ക്ഷേത്രം, വിഷ്ണു ക്ഷേത്ര ദര്‍ശനം, അവനവനാലല്‍ കഴിയുന്ന വഴിപാട് കഴിപ്പിക്കുക. ആരോഗ്യ പ്രശ്‌നങ്ങള്‍ വരും. ചീത്ത കൂട്ടു കെട്ടില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. ദുര്‍ ചെലവ് കുറയ്ക്കുക. നല്ല കാര്യങ്ങള്‍ക്ക് മാത്രം ധനം ചലവഴിക്കുക. സമയ ദോഷം ഉണ്ടെങ്കിലും മീനം കൂറുകാര്‍ അതെല്ലാം തരണം ചെയ്യാം. തടസ്സങ്ങള്‍ നീങ്ങും. അപവാദങ്ങള്‍ വരാതെ നോക്കണം.മഹാ വിഷ്ണു പ്രീതി വരുത്തുക.
പൊതുവേ എല്ലാ കൂറുകാര്‍ക്കും ഒക്ടോബര്‍ മാസം ഭക്തിനിര്‍ഭരമായതും ഈശ്വര വിശ്വാസം അധികരിക്കുന്നതുമായ മാസമാണ്. നവരാത്രി ആഘോഷം എല്ലാവരുടെയും മനസ്സില്‍ ഭക്തി നിറയാന്‍ ഇടവരും. ശബരിമല അയ്യപ്പ ക്ഷേത്ര ദര്‍ശനത്തിന് വ്രതം തുടങ്ങാനും ഒക്ടോബര്‍ നല്ല മാസമാണ്.