ഹസ്തയുടെ മൂന്നാം സ്നേഹ വീട്
അരിക്കുളം: പേരാമ്പ്ര ആ സ്ഥാനമായി പ്രവർത്തിക്കുന്ന ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് ജീവകാരുണ്യ പ്രവർത്തനത്തിന് ഉത്തമ മാതൃകയാണെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ. ഹസ്ത അരിക്കുളം ഏക്കാട്ടൂർ കല്ലാത്തറമ്മൽ ഗിരീഷിനും കുടുംബത്തിനും നിർമിച്ചു നൽകുന്ന സ്നേഹ വീടിൻ്റെ തറക്കല്ലിടൽ കർമം നിർവ്വഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരംഭിച്ച് ചുരുങ്ങിയ മാസത്തിനുള്ളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ ഹസ്ത ജനഹൃദയങ്ങളിൽ ഇടം നേടിയെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി ഹസ്തക്ക് സർവ്വ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും പ്രവീൺ കുമാർ പറഞ്ഞു. ഹസ്ത നിർമിക്കുന്ന മൂന്നാമത്തെ വീടാണ് ഗിരീഷിനും കുടുംബത്തിനും. ഹസ്ത ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഒ എം രാജൻ മാസ്റ്റർ റിപോർട്ട് അവതരിപ്പിച്ചു. കെ പി രാമചന്ദ്രൻ മാസ്റ്റർ, കെ അഷറഫ് മാസ്റ്റർ, ഇ കെ അഹമ്മദ് മൗലവി, എൻ കെ അഷറഫ്, ശശി ഊട്ടേരി, കെ പ്രദീപൻ, കെ കെ കോയക്കുട്ടി, പത്മനാഭൻ പുതിയേടത്ത്, അനസ് കാരയാട്, ലതേഷ് പുതിയേടത്ത്, അൻസിന കുഴിച്ചാലിൽ, ശ്രീധരൻ കണ്ണമ്പത്ത്, കെ ശ്രീകുമാർ, അമ്മദ് പൊയിലങ്ങൽ, സുമേഷ് സുധർമൻ, സി മോഹൻദാസ്, ഉമ്മർ തണ്ടോറ, വി ഡി വിനൂജ് എന്നിവർ സംസാരിച്ചു.