കുടുംബാരോഗ്യ കേന്ദ്രം കോട്ടക്കൽ ഇരിങ്ങലിന്റെ കീഴിൽ മേലടി ബീച്ച് വെൽനസ് സെന്ററിൽ വെച്ചു ത്വക്ക് രോഗനിർണയ ക്യാമ്പ് നടത്തി. പയ്യോളി മുൻസിപ്പൽ ചെയർമാൻ വി.കെ അബ്ദുൽ റഹ്മാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ അൻസില സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം ഹരിദാസൻ അദ്ധ്യക്ഷനായി. പത്മശ്രീ വൈസ് ചെയർ പേഴ്സൺ, എ.പി റസാക്ക് വാർഡ് കൗൺസിലർ എന്നിവർ ആശംസ അർപ്പിച്ചു.
കൊയിലാണ്ടി താലൂക്ക് ആശുപത്രി ത്വക്ക് രോഗ വിദഗ്ധ ഡോക്ടർ പ്രത്യുഷ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. പബ്ലിക് ഹെൽത്ത് നേഴ്സ് ലത പറമ്പത്ത് നന്ദി രേഖപ്പെടുത്തി. കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ ക്യാമ്പിന് നേതൃത്വം നൽകി.