കൊയിലാണ്ടി: ഇ.കെ. ഗോവിന്ദൻ അനുസ്മരണവും, കേരള സീനിയർ സിറ്റിസൺസ് ഫോറം പൊയിൽക്കാവ് യൂണിറ്റ് ജനറൽ ബോഡി യോഗവും മുൻ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കന്മന ശ്രീധരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. കണ്ണൻ നായർ അധ്യക്ഷനായി. സെക്രട്ടറി ശ്രീധരൻ കലോപൊയിൽ, സി.വി. ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി സോമൻ ചാലിൽ, ശ്രീധരൻ കരിമ്പനക്കൽ, വി.പി. രാമകൃഷ്ണൻ, പി.കെ. വേണുഗോപാലൻ, കെ.പി. വിജയ, വിജയൻ അരേടത്ത്, സരോജിനി എന്നിവർ സംസാരിച്ചു.