കേരളത്തില്‍ വരുന്ന രണ്ട് ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ. ഒന്നാം തീയതിയും ഗാന്ധി ജയന്തിയും ഒരുമിച്ചുവരുന്നതിനാല്‍ ബെവ്കോ ഔട്ട്ലെറ്റുകൾ രണ്ട് ദിവസത്തേയ്‌ക്ക് അടച്ചിടും. കൂടാതെ, സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് ഏഴ് മണിക്ക് ബെവ്കോ ഔട്ട്‌ലെറ്റുകൾ അടയ്ക്കും.
ഇന്ന് രാത്രി 11 മണിവരെ ബാറുകൾ പ്രവർത്തിക്കുമെങ്കിലും നാളെയും മറ്റന്നാളും ബാറുകളും അടച്ചിടും. സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പന ശാലകളും രണ്ട് ദിവസം അടഞ്ഞുകിടക്കും. അവധി ദിവസങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വില ഈടാക്കി അനധികൃത മദ്യവില്‍പ്പന നടക്കാനുളള സാധ്യത കണക്കിലെടുത്ത് പൊലീസും എക്‌സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.