തലമുറകളുടെ ബന്ധം ശക്തിപെടുത്തുന്നതിനും സംരക്ഷണ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും നെസ്റ്റ് കൊയിലാണ്ടിയും, കാലിക്കറ്റ് സർവകലാശാല കോഴിക്കോട് നാഷണൽ സർവീസ് സ്കീമും ജനറേഷൻസ് ജനറേഷൻസ് യുണൈറ്റഡ് എന്ന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
സാമൂഹ്യ മാധ്യമങ്ങളും, മൊബൈൽ ഫോണും ഇന്റർനെററ്റും ഇല്ലാതിരുന്ന കാലഘട്ടത്തിലെ സാമൂഹിക ബന്ധങ്ങൾ എങ്ങനെയെന്നു പുതിയ തലമുറയുമായി പങ്കുവെക്കുവാനും അവരുടെ വിദ്യാഭ്യാസം, കൂട്ടായ്മകൾ, ആഘോഷങ്ങൾ, വിവാഹങ്ങൾ, വിനോദങ്ങൾ എന്നിവ പരിചയപ്പെടാനും അവരുടെ മൂല്യങ്ങളും ത്യാഗങ്ങളും അറിയാനുമുള്ള അവസരമൊരുക്കുകയാണിവിടെ. അവരുടെ ത്യാഗങ്ങൾക്ക് പകരമായി അവരോടൊപ്പം സമയം ചെലവഴിക്കാനും, അവരുടെ സുരക്ഷ ഉറപ്പുവരുത്തുവാനും സ്നേഹപൂർണമായ പരിചരണവും, ശാരീരിക, മാനസിക ആരോഗ്യകാര്യങ്ങളിൽ പുതിയ തലമുറയ്ക്കുള്ള ഉത്തരവാദിത്തം ഉണ്ടാക്കുവാനും പ്രോത്സാഹിപ്പിക്കുകയാണീ ക്യാപയിൻ. അവരോടൊപ്പം ഭക്ഷണം കഴിക്കാനും, മരുന്ന് കഴിക്കാൻ ഓർമപ്പെടുത്താനും, അപകട സാഹചര്യങ്ങൾ ഒഴിവാക്കാനും, അവരുടെ കൊച്ചു സന്തോഷങ്ങൾക്ക് കൂടെ നിൽക്കാനുമുള്ള ഓർമപ്പെടുത്തലാണിത്.
ഫോട്ടോഗ്രാഫി മത്സരത്തിൽ നിങ്ങളുടെ മുത്തശ്ശന്റെയോ മുത്തശ്ശിയുടെയോ കൂടെയുള്ള അവിസ്മരണീയ നിമിഷങ്ങൾ അടിക്കുറിപ്പോടെ പങ്കുവയ്ക്കാം. വീഡിയോഗ്രാഫി മത്സരത്തിൽ അവരുടെ മറക്കാനാവാത്ത ജീവിത അനുഭവങ്ങളും അവർക്ക് പറയാനുള്ള കഥകളും പങ്കുവയ്ക്കാം. വീഡിയോ 5 മിനുട്ടിൽ കൂടാത്തതാവണം. ഒക്ടോബർ 1 മുതൽ 15 വരെയാണ് മത്സര കാലയളവ്. എൻട്രികൾ നെസ്റ്റിൻറെ ഒഫീഷ്യൽ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ കൊളാബറേറ്റ് ചെയ്തു പോസ്റ്റ് ചെയ്യുക.
ഇൻസ്റ്റാഗ്രാം :- https://www.instagram.com/nest.niarc ഫേസ്ബുക് :- https://www.facebook.com/share/PcN1MvsWfNX4NH9z/?mibextid=qi2Omg അല്ലെങ്കിൽ +91 7592006661 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് : +91 7592006661, : +91 +91 9447622226