കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ കൃഷിഭവന്റെ സഹകരണത്തോടെ പുളിയഞ്ചേരി സമൃദ്ധി കൃഷിക്കൂട്ടത്തിന്റെ ഹരിതം ബയോ പ്രൊഡക്ട്‌സ്, മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണ കേന്ദ്രം നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷ കെ.എ.ഇന്ദിര അധ്യക്ഷയായി.
ലോഗോ പ്രകാശനം കൃഷി അസി.ഡയറക്ടര്‍ നന്ദിതയും ഉത്പന്നങ്ങളുടെ ആദ്യവില്‍പ്പന മുന്‍ എം എല്‍എ. കെ ദാസനും നിര്‍വ്വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സി.പ്രജില,നിജില പറവക്കൊടി,വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടില്‍,കൃഷി ഓഫീസര്‍ പി.വിദ്യ,വി.അനിത എന്നിവര്‍ സംസാരിച്ചു.