ആരോഗ്യ മേഖല ഉൾപ്പടെ സർവത്ര അഴിമതിക്ക് നേതൃത്വം നൽകുന്ന ഇടതു സർക്കാർ ആശ വർക്കർ മാരുടെ അവകാശങ്ങൾ പോലും കണ്ടില്ലെന്ന് നടിക്കുകയാണെന്നു അഡ്വ കെ പ്രവീൺ കുമാർ
ഗ്രാമിണ മേഖലയിലെ ആരോഗ്യപരിപാലനം ഉൾപ്പടെ ജോലി ചെയ്തു വരുന്ന ജീവനക്കാരെ ശൈലി ആപ്പിന്റെ പേര് പറഞ്ഞു രാവന്തിയോളം ജോലി ചെയ്യിച്ചിട്ട് വേതനം പോലും നൽകുന്നില്ല. മാന്യമായ വേതനവും അനുബന്ധ ഉപകരണങ്ങളും നിലവിലെ സമയം ദീർഘിപ്പിക്കുന്ന നടപടികൾ സ്വീകരിക്കുന്ന പക്ഷം ശൈലി രണ്ടാം ഘട്ട സർവ്വെ സമയബന്ധിതമായി പൂർത്തിയാക്കാൻ ഞങ്ങൾ തയ്യാറാണെന്നും കൂടാതെ ആശവർക്കാർ മാർക്ക്നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന തുച്ഛമായ വേതനം അതാത് മാസം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം തുടർ സമരങ്ങൾ നടത്തുമെന്നും ആവശ്യപ്പെട്ടു. KPAWC ജില്ല പ്രസിഡണ്ട് ടി. നുസ്റത്ത് അദ്ധ്യക്ഷം വഹിച്ചു. ധർണ്ണ ഡിസിസി പ്രസിഡണ്ട് അഡ്വ കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി മുഖ്യാതിഥിയായി . ഡി സി സി വൈസ് പ്രസിഡണ്ട് അഡ്വ.എം.രാജൻ, സുജാത കെ , തസ്ലിനവി പി , ജിഷ എ പി , ലീല .കെ . പുഷ്പ സി കെ . റെജി തമ്പി , സജിത മൊകവൂർ. മാധുരി. പി.ലീലാമ്മ .സബിത പി , രൂപ കെ . വനജ കെ .സുലോചന എം, വിധുബാല, യു വി വിലാസിനി. ശൈലജ സി , ബിന്ദു എന്നിവർ സംസാരിച്ചു.