മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വടകര ഐ.പി.എം അക്കാഡമി തുക കൈമാറി

വയനാട് വിലങ്ങാട് ഉരുൾപൊട്ടലിൽ തകർന്നവരുടെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വടകര ഐ.പിഎം അക്കാഡമിയും പങ്കുചേർന്നു. കൂടാതെ വടകര വോളി കൂട്ടായ്മയും, അതോടൊപ്പം ഐപിഎം ക്രീഡ വുമൺസ് ഫിറ്റ്നസ് സെൻ്ററും, ഐ പി എം അലൻ തിലക് കരാട്ടെ സെൻ്ററും, ഐ പി എം ഫുട്ബോൾ അക്കാദമിയും ഒപ്പം ചേർന്നു. ഇവർ ഒരുമിച്ച് സ്വരൂപിച്ച തുക വടകര ആർഡിഒ വിന് കൈമാറി.

ഐപിഎം ട്രസ്ട് മെമ്പർമാരായ വോളി ബോൾ കോച്ച് വി കെ പ്രദോഷ്, മുൻ സ്റ്റേറ്റ് താരം ടി പി മുസ്തഫ, മുൻ വോളി ബോൾ താരം ബഷീർ പട്ടാര, ഏതൻസ് ക്ലബ് സെക്രട്ടറി പി എം അശോകൻ, എന്നിവർ ചേർന്നാണ് തുക കൈമാറിയത്.

 

Leave a Reply

Your email address will not be published.