പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഇന്നലെ നീയൊരു സുന്ദര രാഗമായ്’ എന്ന പേരിൽ പി. ഭാസ്കരൻ സ്മൃതി സംഘടിപ്പിച്ചു


പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഇന്നലെ നീയൊരു സുന്ദര രാഗമായ്’ എന്ന പേരിൽ പി. ഭാസ്കരൻ സ്മൃതി സംഘടിപ്പിച്ചു. കൊയിലാണ്ടി ഹാപ്പിനെസ്സ് പാർക്കിൽ നടന്ന പരിപാടി കന്മന ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പുകസ മേഖലാ സെക്രട്ടറി മധു കിഴക്കയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ കെ. ശ്രീനിവാസൻ ആദ്ധ്യക്ഷ്യം വഹിച്ചു. മുൻ എം. എൽ. എ. പി. വിശ്വൻ, നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ,പുകസ ജില്ലാ എക്സിക്യൂട്ടീവ് അംഗം സുരേഷ് കല്പത്തൂർ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി. കെ. വിജയകുമാർ ചടങ്ങിനു നന്ദി പറഞ്ഞു.

തുടർന്ന് സുനിൽ തിരുവങ്ങുർ ,റിഹാൻ റാഷിദ്, നജീബ് മൂടാടി, മധു ബാലൻ, എൻഇ ഹരികുമാർ, മോഹനൻ നടുവത്തൂർ, ഡോ ലാൽ രഞ്ജിത്ത്, എ സുരേഷ് എന്നിവർ ഭാസ്കരൻ മാഷുടെ സർഗ്ഗമേഖലയുടെ വിവിധ തലങ്ങളെക്കുറിച്ച് സംസാരിച്ചു.

സി.അശ്വനിദേവ്, രേഷ്മ, ഗംഗ, ജ്യോതി രശ്മി, രൺദീപ്, ശ്രീശൻ കാർത്തിക, മിനി, ഗോമേഷ് ഗോപാൽ, പ്രത്യുഷ്, പ്രദീപ് പാലിശേരി, ആരാധ്യ, യു വി വസന്ത, സജീവൻ എന്നിവർ ഭാസ്കരൻ മാഷുടെ ഗാനങ്ങൾ ആലപിച്ചു. അനിക, സതീദേവി എന്നിവർ കവിതകൾ അവതരിപ്പിച്ചു.

പിന്നണി സംഗീതത്തിൽ നാസർ ടി കെ (തബല),മധു ബാലൻ (ഡ്രംസ്),ദിലീഷ് പൂക്കാട് (ഹാർമോണിയം), ബാബു മലയിൽ
(മെലോഡിക്കേ),അബ്ദുൾ നിസാർ( ബേസ് ഗിറ്റാർ),അതുൽ ദേവ് (ലീഡ് ഗിറ്റാർ), സുജിത് കുമാർ(റിതം ബോർഡ്) എന്നിവർ നേതൃത്വം നല്കി. എ. സജീവ് കുമാർ പരിപാടിയുടെ ഏകോപനം നിർവ്വഹിച്ചു.

Leave a Reply

Your email address will not be published.

Previous Story

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വടകര ഐ.പി.എം അക്കാഡമി തുക കൈമാറി

Next Story

വിളയില്‍ ഭഗവതീ ക്ഷേത്രം നാഗത്താന്‍ കോട്ടയില്‍ ഒക്ടോബര്‍ അഞ്ചിന് ശനിയാഴ്ച പുള്ളുവന്‍പാട്ട് മഹായജ്ഞം

Latest from Local News

കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..

“കൊയിലാണ്ടിയിൽ ഡെന്റൽ ക്ലിനിക്കിന്റെ സേവനം ഇനിമുതൽ ഞായറാഴ്ചകളിലും ലഭ്യം..”   കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ വിഭാഗം ഇനി മുതൽ ഞായറാഴ്ചകളിലും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.   1. ജനറൽ മെഡിസിൻ വിഭാഗം  

താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു

 കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ബാറില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.  കൈതപ്പൊയില്‍ പുതിയപുരയില്‍

ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ

കൊയിലാണ്ടി : ആയുസ്സിൻ്റെ ഭൂരിഭാഗവും ജീവിതയാത്രയുടെ സഹന വഴികളിൽ സൈക്കിളിനെ സഹചാരിയാക്കിയ 79 കാരന് പുതിയ സൈക്കിൾ നൽകി വാട്സ്സപ്പ് കൂട്ടായ്മ.