മുഖ്യമന്ത്രി രാജിവെക്കണം ; അരൂർ 7-ാം വാർഡ് കോൺഗ്രസ് കൺവൻഷൻ

അരൂർ: മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ ഓഫീസിനുമെതിരെ പി.വി. അൻവർ ഉന്നയിച്ച ആരോപണം ഗൗരവമേറിയതായിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങുന്നത് സാക്ഷര കേരളത്തിന് അപമാനമാണെന്ന് അരൂർ നടക്ക് മീത്തൽ 7-ാം വാർഡ് കോൺഗ്രസ് കൺവൻഷൻ അഭിപ്രായപ്പെട്ടു. ആരോപണത്തിൽ നിന്ന് രക്ഷപ്പെടാൻ അൻവറിനെ പാർട്ടിയിൽ നിന്ന് ഒഴിവാക്കിയത് കൊണ്ട് കര്യമില്ല.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. പി ശ്രീലത അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് പി അജിത്ത്, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എം. കെ. ഭാസ്കരൻ, പി.കെ കാണാരൻ മാസ്റ്റർ, എം വിജയൻ, കെ. പി ശ്രീധരൻ മാസ്റ്റർ,എൻ.പി രാജൻ, സി എച്ച് ശങ്കരൻ മാസ്റ്റർ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സന്ദീപ് കൃഷ്ണ,ടി. വി സദാനന്ദൻ മാസ്റ്റർ, സി.ടി.കെ അമ്മത്, കെ വിനോദൻ മാസ്റ്റർ, ധരേഷ് ഭവൻ നാരായണി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.