കാപ്പാട് ടൂറിസം കേന്ദ്രത്തില്‍ ലക്ഷങ്ങള്‍ മുടക്കി പണിത ഇരിപ്പിടങ്ങളും റിഫ്രഷ്‌മെന്റ് സ്റ്റാളും തുരുമ്പെടുത്തു നശിക്കുന്നു

കാപ്പാട് ടൂറിസം കേന്ദ്രത്തില്‍ ലക്ഷങ്ങള്‍ മുടക്കി പണിത ഇരിപ്പിടങ്ങളും റിഫ്രഷ്‌മെന്റ് സ്റ്റാളും തുരുമ്പെടുത്തു നശിക്കുന്നു. തുവ്വപ്പാറ ഒറപൊട്ടുംകാവ് പാറക്ക് സമീപമാണ് കേന്ദ്രങ്ങള്‍ നശിക്കുന്നത്.

കൊടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര ടൂറിസം മന്ത്രിയായിരുന്ന സമയത്ത് ഉദ്ഘാടനം ചെയ്തവയാണ് ഇതെല്ലാം. എന്നാല്‍, പില്‍ക്കാലത്ത് അധികാരികളുടെ ശ്രദ്ധയില്ലാതെ പോവുകയും സ്ഥാപനങ്ങളില്‍ ആളുകളെത്താതാവുകയും ചെയ്തതോടെ ഇരുമ്പുകൊണ്ട് നിര്‍മിച്ച മേല്‍ക്കൂര തുരുമ്പെടുത്തു നശിക്കാന്‍ തുടങ്ങി. തുടര്‍ന്ന് സാമൂഹികവിരുദ്ധര്‍ ഇവിടെ താവളമാക്കുകയും ചെയ്തു. ഒരു കാലത്ത് ഇവിടെ സ്പീഡ് ബോട്ട് യാത്രയും കൈറ്റ് ഫെസ്റ്റിവലുമെല്ലാം സംഘടിപ്പിക്കപ്പെട്ടിരുന്നു.

ഈ പ്രദേശത്തുതന്നെ അല്‍പം മാറി മറ്റു ടൂറിസം പദ്ധതികള്‍ നടപ്പാക്കി ടിക്കറ്റ് വെച്ച് ആളുകള്‍ക്ക് പ്രവേശനം അനുവദിക്കുമ്പോഴാണ് ഈ കടല്‍ത്തീര ഭാഗം മാത്രം നശിച്ചുതീരുന്നത്. ഉപ്പുകാറ്റടിക്കുന്ന കടല്‍ത്തീരത്ത് ഇരുമ്പ് മേല്‍ക്കൂര നിര്‍മിച്ചത് അശാസ്ത്രീയമാണെന്ന് നാട്ടുകാര്‍ പറയുന്നു.

 

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂർ – നെല്ല്യാടി – കൊല്ലം റോഡ് ; പ്രക്ഷോഭം ശക്തമാക്കി ആർ.ജെ.ഡി

Next Story

ചേമഞ്ചരി സർവ്വീസ് സഹകരണ ബാങ്കിൻറെ വാർഷിക പൊതുയോഗം ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു

Latest from Main News

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും

കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഒരുമാസം നീളുന്ന ഫുട്‌ബാൾ മേള ലൈറ്റ്നിങ് സ്പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ്  സംഘടിപ്പിക്കുന്നത്.

ഉമാ തോമസ് എംഎല്‍എയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി

അക്ഷയ സംരംഭകർ അതിജീവന സമരത്തിലേക്ക്; ജനുവരി 20 ന് സംസ്ഥാന ഐ.ടി മിഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ അക്ഷയ സംരംഭകരുടെ സ്വതന്ത്ര കൂട്ടായ്മയായ ഫോറം ഓഫ് അക്ഷയ സെൻ്റർ എൻ്റർപ്രണേഴ്സ്ൻ്റെ (FACE) നേതൃത്വത്തിൽ 2025

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ വസതിയിൽ വച്ച് നടന്നു

യു.എ.ഇയിലെ മുഴുവൻ ചേമഞ്ചേരി നിവാസികളുടെയും ഒത്തുചേരൽ ‘നാട്ടൊരുമ 25’ ൻ്റെ പ്രചാരണോദ്‌ഘാടനം മുൻ മന്ത്രി പി കെ കെ ബാവ യുടെ