എകരൂലിൽ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

 

എകരൂലില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കരുമല കുനിയില്‍ എന്‍ വി ബിജുവാണ് (48) മരിച്ചത്. വൈകീട്ട് 6 മണിയോടെയാണ് സംഭവം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് സ്‌ക്കൂട്ടറിലിടിക്കുകയായിരുന്നു. പ്രവാസിയായിരുന്ന ബിജു ഇപ്പോള്‍ താമരശ്ശേരിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പിതാവ് : പരേതനായ ബാലന്‍, മാതാവ് : പരേതയായ : ലീല. ഭാര്യ: ഷിജി, മക്കള്‍: ദൃശ്യ, ദിയ.സഹോദരി : ബീന(പട്ടര്‍പാലം)

Leave a Reply

Your email address will not be published.