പാലിയേറ്റീവ് പ്രവർത്തനം നാടിന് കരുത്തേകും ; ടി.പി രാമകൃഷ്ണൻ

 

കീഴരിയൂർ : തൊഴിൽ മേഖലയിൽ അനുഭവിക്കുന്ന കടുത്ത പീഠനങ്ങൾ യുവത്വങ്ങളെ മരണത്തിലേക്ക് തള്ളിവിടുന്ന വർത്തമാനകാലത്ത് കാര്യക്ഷമമായ കൗൺസിലൂടെ അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും ശാരീരിക അവശതകൾ അനുഭവിക്കുന്നവരെ ചേർത്തു പിടിക്കാനും പാലിയേറ്റീവ് സംഘടനകൾക്ക് സാധിക്കുമെന്നും പേരാമ്പ്ര എം.എൽ.എ.ടി.പി രാമകൃഷ്ണൻ പറഞ്ഞു .

കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിൻ്റ കെട്ടിടോദ്ഘാടനത്തിൻ്റെ ഭാഗമായി നടന്ന കിടപ്പു രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും സംഗമം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ശശി പാറോളി അധ്യക്ഷത വഹിച്ചു. എഴുത്തുകാരി സി.എച്ച് മാരിയത്ത്, മജിഷ്യൻ ശ്രീജിത്ത് വിയ്യൂർ, പുസ്തക രചയിതാവ് കാട്ടുകണ്ടി കുഞ്ഞബ്ദുള്ള എന്നിവർ അതിഥികളായി പങ്കെടുത്തു. രമേശൻ മനത്താനത്ത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം സുനിൽ കുമാർ, കിപ്പ് ചെയർമാൻ സുധാകരൻ പുതുക്കുളങ്ങര ,പഞ്ചായത്ത് മെമ്പർമാരായ എം.സുരേഷ് കുമാർ , ഇ.എം മനോജ്, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ടി.രാഘവൻ, ചുക്കോത്ത് ബാലൻ നായർ ,ടി.യു സൈനുദീൻ, ടി.കെ വിജയൻ ,ടി. കുഞ്ഞിരാമൻ മാസ്റ്റർ, കെ.ടി ചന്ദ്രൻ ,കെ.എം സുരേഷ് ബാബു ,കൈൻഡ് മെഡിക്കൽ ഓഫീസർ ഡോ സായന്ത്, കൈൻഡ് ഭാരവാഹികളായ ടി.എ സലാം, അഷറഫ് എരോത്ത്, റിയാസ് പുതിയേടത്ത്.അനീഷ് യു.കെ, നിസാർ കരിങ്ങാറ്റിയാൽ, അർജുൻ ഇടത്തിൽ, സാബിറ നടുക്കണ്ടി, എം.ജിറഷ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ പ്രമുഖ കലാകരൻമാർ വി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നാളെ വൈകിയിട്ട് 5 മണിക്ക് കൈൻഡിനു വേണ്ടി വിക്ടറി ഗ്രൂപ്പ് നിർമിച്ച് നൽകിയ പഴയന അനന്തൻ സ്മാരക മന്ദിരം വടകര എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും. ചsങ്ങിൽ പ്രൊഫ .കൽപ്പറ്റ നാരായണൻ മാസ്റ്റർ സ്നേഹ ഭാഷണം നടത്തും. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും.

Leave a Reply

Your email address will not be published.

Previous Story

താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം

Next Story

ഏകദിനപഠനക്യാമ്പ് നടത്തി

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 07 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 07 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..       1.ഗൈനക്കോളജി     വിഭാഗം   

എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ മൂടാടി ഗ്രാമപഞ്ചായത്ത് ജൈവമാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മിച്ചു നൽകി

ഗവ. കോളേജിൽ മൂടാടി ഗ്രാമപഞ്ചായത്ത് ജൈവമാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മിച്ചു നൽകി.  മൂടാടി ഗ്രാമപഞ്ചായത്ത് എസ്.എ.ആർ.ബി.ടി. എം ഗവൺമെൻ്റ് കോളേജിൽ തും

എൻ ജി ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി എൻ ജി ഒ അസോസിയേഷൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. ജീവനക്കാരെ വർഷങ്ങളായി വഞ്ചിച്ചുകൊണ്ടുള്ള സമീപനമാണ് കേരള സർക്കാർ നടപ്പിലാക്കി വരുന്നത്

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിതവേഗവും നിയന്ത്രിക്കണം: റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ വനിതാ കമ്മിറ്റി

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടവും അമിത വേഗവും നിയന്ത്രിക്കണമെന്ന് റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ജില്ലാ വനിതാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ