മേപ്പയ്യൂർ: മേപ്പയ്യൂർ – നെല്ലാടി – കൊല്ലം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ ജനതാദൾ മേപ്പയൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട സമരം ആരംഭിച്ചു. സമരത്തിന് തുടക്കം കുറിച്ച് നരക്കോട് നിന്നും മേപ്പയ്യൂർ ടൗണിലേക്ക് പ്രക്ഷോഭ ജാഥ സംഘടിപ്പിച്ചു. നരക്കോട് സെൻ്ററിൽ ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷത വഹിച്ചു. ബി.ടി. സുധീഷ് കുമാർ, പി. ബാലൻ മാസ്റ്റർ , കെ.കെ. നിഷിത, മിനി അശോകൻ, പി. ബാലകൃഷ്ണൻ കിടാവ്, പി. കെ. രതീഷ്, എൻ.പി. ബിജു, കെ. ലികേഷ് എന്നിവർ സംസാരിച്ചു.
മേപ്പയൂർ ടൗണിൽ നടന്ന സമാപന സമ്മേളനം ആർ. ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. കെ.എം. ബാലൻ അധ്യക്ഷത വഹിച്ചു. സുനിൽ ഓടയിൽ, വി.പി. മോഹനൻ, സുരേഷ് ഓടയിൽ, വി.പി. ദാനിഷ്, കൃഷ്ണൻ കീഴലാട്ട്, എ.കെ. നാരായണൻ, ടി.ഒ. ബാലകൃഷ്ണൻ, എ.എം. കുഞ്ഞികൃഷ്ണൻ, ഇ.എൻ. ശ്രുതി
എന്നിവർ സംസാരിച്ചു. പ്രക്ഷോഭ ജാഥക്ക് കെ.കെ. രവീന്ദ്രൻ, പി.കെ. ശങ്കരൻ, വി.പി. ഷാജി, സി. രവി, പി. ബാലകൃഷ്ണൻ, എൻ.കെ. ബാബു, പ്രിയ പുത്തലത്ത്, കീഴ്പോട്ട് രാജു , രാജൻ കറുത്തേടത്ത്, കെ.എം. നാരായണൻ പി.കെ. അഭിലാഷ്, കെ.ടി. രമേശൻ , വി. പി രാജീവൻ , ഇ.കെ. സന്തോഷ് കുമാർ , പി. ബാബു, സി.കെ. അനീഷ്, ഒ. ഷിബിൻ രാജ്, പി.കെ. ഹരീഷ് എന്നിവർ നേതൃത്വം നൽകി.