കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജീവിക്കുന്ന രക്തസാക്ഷി സഖാവ് പുഷ്പൻ അന്തരിച്ചു

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജീവിക്കുന്ന രക്തസാക്ഷിയെന്ന് അറിയപ്പെട്ടിരുന്ന പുഷ്പൻ അന്തരിച്ചു. കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കഴിഞ്ഞ 30 വർഷമായി കിടപ്പിലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു മരണം.

1994 -ൽ സ്വാശ്രയ കോളേജിനെതിരായ സമരത്തിനിടെയാണ് പുഷ്പന് വെടിയേൽക്കുന്നത്. 1994 നവംബര്‍ 25-നാണ് തലശ്ശേരിക്കടുത്ത് കൂത്തുപറമ്പില്‍ മന്ത്രിമാരായ എംവി രാഘവനേയും കെ.സുധാകരനേയും തടയാനെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടിവെപ്പ് നടത്തുകയായിരുന്നു. കൂത്തുപറമ്പിലെ അര്‍ബന്‍ സഹകരണബാങ്കിന്റെ സായാഹ്നശാഖയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രിമാര്‍.

കൂത്തുപറമ്പില്‍ വെടിയേറ്റു വീണ പുഷ്പന്‍ പിന്നീടൊരിക്കലും എഴുന്നേറ്റില്ല. സിപിഎം അണികള്‍ക്ക് പുഷ്പന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായിരുന്നു. പ്രവർത്തകരുടെ ആവേശവും വികാരവുമായിരുന്നു. അപൂര്‍വ്വം അവസരങ്ങളില്‍ തിരഞ്ഞെടുപ്പ് പരിപാടികളിലും പാര്‍ട്ടിവേദികളിലും പ്രവര്‍ത്തകര്‍ക്ക് ആവേശമായി പുഷ്പന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ഊരള്ളൂർ സ്വരലയ കലാക്ഷേത്രം പഞ്ചാരിമേളം അരങ്ങേറ്റം ഒക്ടോബർ 13 ന്

Next Story

കേരള സ്‌കൂൾ കായികമേള ലോഗോ പ്രകാശനം നിർവഹിച്ചു

Latest from Main News

പൂഴിത്തോട് പടിഞ്ഞാറെത്തറ റോഡിന്റെ സർവ്വേ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണം: ഷാഫി പറമ്പിൽ എംപി

കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ചുരം ഇല്ലാത്തതുമായ പൂഴിത്തോട് പടിഞ്ഞാറെത്തറ റോഡിന്റെ സർവ്വേ നടപടികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ഷാഫി പറമ്പിൽ എംപി

പി.പി. തങ്കച്ചന്റെ ദേഹവിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രൻ

തലമുതിർന്ന കോൺഗ്രസ്സ് നേതാവ് പി.പി. തങ്കച്ചനുമായി പതിറ്റാണ്ടുകളായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ എനിക്ക് സന്ദർഭം ലഭിക്കുകയുണ്ടായി. കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ സമാന ചിന്താഗതിക്കാരായിരുന്നു ഞങ്ങൾ.

അമീബിക് മസ്തിഷ്ക ജ്വരം : കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗബാധ

അമീബിക് മസ്തിഷ്കജ്വരം മൂലം ഈ വർഷം മാത്രം 16 പേർ മരിച്ചതായി ആരോഗ്യവകുപ്പ് കണക്കുകൾ. എന്നാൽ പ്രതിരോധത്തിലും ഗവേഷണത്തിലും ഫലപ്രദമായ ഏകോപനമില്ലെന്നതാണ്

രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ നാളെ രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി : രാജ്യത്തിൻ്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ നാളെ സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി

ദേശീയ പാത: വെങ്ങളം-അഴിയൂര്‍ സ്ട്രെച്ചിലെ പ്രവൃത്തി വേഗത്തിലാക്കാൻ നടപടിയായി -മന്ത്രി മുഹമ്മദ്‌ റിയാസ്

ദേശീയപാത 66ൽ വെങ്ങളം-അഴിയൂര്‍ സ്ട്രെച്ചിലെ പ്രവൃത്തി വേഗത്തിലാക്കാൻ നടപടിയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പ്രവൃത്തിക്കായി