ഡിജിറ്റിൽ റീസർവ്വേ ക്യാമ്പ് നടത്തി

അരിക്കുളം: ‘എല്ലാവർക്കും ഭൂമി എല്ലാ കൈവശങ്ങൾക്കും രേഖ എല്ലാ രേഖകളും സ്മാർട്ട് ‘ എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഡിജിറ്റൽ റീസർവ്വെ നടന്നു വരുന്നു. പദ്ധതിയുടെ ഭാഗമായി സർവ്വെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തി നിൽക്കുന്ന അരിക്കുളം വില്ലേജിൻ്റെ ഡിജിറ്റൽ റീസർവ്വെ വെരിഫിക്കേഷൻ കേമ്പ് മാവട്ട് മദ്രസ്സയിൽ നടന്നു. പ്രദേശത്തെ ഭൂവുടമകൾക്ക് അവരുടെ സർവ്വെ റിക്കാർഡുകൾ നേരിട്ട് പരിശോധിക്കുന്നതിനും കുറ്റമറ്റതാണെന്നുറപ്പു വരുത്തുന്നതിനും കേമ്പ് സഹായകമായി. 200ൽപരം ആളുകൾ കേമ്പിൽ പങ്കെടുത്തു. റവന്യു, സർവ്വെ , രജിസ്ട്രേഷൻ വകുപ്പുകളുടെ സേവനങ്ങൾ ‘എൻ്റെ ഭൂമി ‘ എന്ന ഒറ്റ പോർട്ടലിലൂടെ വേഗത്തിലും സുതാര്യതയിലും കാര്യക്ഷമമായും ജനങ്ങളിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചരി സർവ്വീസ് സഹകരണ ബാങ്കിൻറെ വാർഷിക പൊതുയോഗം ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു

Next Story

ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് നിലവിലെ രീതിയില്‍ മാറ്റം വരുത്തും

Latest from Local News

അധ്യാപക നിയമനം

കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി ഹിസ്റ്ററി (ജൂനിയര്‍), മാത്‌സ് (ജൂനിയര്‍), കൊമേഴ്സ് (സീനിയര്‍) ഗെസ്റ്റ് അധ്യാപക നിയമനത്തിനുള്ള

എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് അന്തരിച്ചു

കൊയിലാണ്ടി:എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സുമിത്ത് കായലാട്ട് (46) അന്തരിച്ചു. കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറിയിലെ ലൈബ്രേറിയനായി പ്രവർത്തിച്ചിരുന്നു. റെഡ്കർട്ടൻ കൊയിലാണ്ടിയുടെ പ്രവർത്തകനായിരുന്നു. “കവിതയും സഹയാത്രികരും”

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ

ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം .ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍

താമരശ്ശേരി ചുരത്തില്‍ ഇന്ന് സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി താമരശ്ശേരി പൊലീസ് അറിയിച്ചു. ഈ സമയം