തിരുവോണം ബമ്പർ ടിക്കറ്റ് വിൽപന 48 ലക്ഷത്തിലേയ്ക്ക്

തിരുവോണം ബമ്പർ ടിക്കറ്റ് വിൽപന 48 ലക്ഷത്തിലേയ്ക്ക് അടുക്കുന്നു. 25 കോടി രൂപയാണ് ഇത്തവണ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന 50 ലക്ഷം രൂപ മൂന്നാം സമ്മാനവുമാണ്. നാല്, അഞ്ച് സമ്മാനങ്ങൾ യഥാക്രമം 5 ലക്ഷവും 2 ലക്ഷവും ആണ്. 500 രൂപ അവസാന സമ്മാനവുമാണ്.

നിലവിൽ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 47,16,938 ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. ജില്ല അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപനയിൽ മുന്നിൽ നിൽക്കുന്നത്. സബ് ഓഫിസുകളിലേതുൾപ്പെടെ 8,65,330 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 6,19,430 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 5,72,280 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.

കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാ​ഗ്യക്കുറിയുടെ വിൽപനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നും കാട്ടിയുള്ള ബോധവത്കരണം സർക്കാർ ഊർജിതമാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published.

Previous Story

ദീപ ബിജുവിന് മദർ തെരേസ പുരസ്കാരം

Next Story

പിഷാരികാവ് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഒക്ടോബര്‍ മൂന്ന് മുതല്‍ 13 വരെ

Latest from Main News

അതിജീവിതകൾക്ക് കരുത്തേകാൻ ‘പെൺചുവടുകൾ കരുതലോടെ മുന്നോട്ട്’ എന്ന പേരിൽ വനിതാ കാർണിവൽ സംഘടിപ്പിക്കുന്നു

ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവർക്ക് ആത്മധൈര്യവും പിന്തുണയും നൽകാൻ സംസ്ഥാന സർക്കാർ വനിതാ കാർണിവൽ സംഘടിപ്പിക്കുന്നു. ‘പെൺചുവടുകൾ കരുതലോടെ മുന്നോട്ട്’ എന്ന പേരിൽ

ആരാധ്യ കൃഷ്ണയ്ക്ക് വീർഗാഥ മത്സരത്തിൽ ദേശീയ ബഹുമതി

പി.എം. ശ്രീ കേന്ദ്ര വിദ്യാലയം നമ്പർ 1, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ആരാധ്യ കൃഷ്ണ, (ഉള്ളിയേരി) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മൂന്ന് സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക റെയ്ഡ് ആരംഭിച്ചു. കേസിലെ മുഴുവന്‍

എൻ.ഐ.ടിയിൽ ദേശീയ കോൺക്ലേവ് ഗവർണർ ഉദ്ഘാടനം ചെയ്തു

ദേശീയ അധ്യാപക വിദ്യാഭ്യാസ കൗൺസിലും (NCTE) എൻ.ഐ.ടി കാലിക്കറ്റും സംയുക്തമായി സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ദേശീയ കോൺക്ലേവ് ഗവർണർ

ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ദീപക്ക് എന്ന യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ