ടിക്കറ്റ് നിരക്ക് കൂടുതലുള്ള മിന്നൽ, സൂപ്പർ ഫാസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബസുകളെ കുറഞ്ഞ നിരക്കുള്ള ബസുകൾ ഒരു കാരണവശാലും മറികടക്കരുതെന്ന് ഉത്തരവിട്ട് കെ എസ് ആർ ടി സി മാനേജ്‌മെൻ്റ്

ടിക്കറ്റ് നിരക്ക് കൂടുതലുള്ള മിന്നൽ, സൂപ്പർ ഫാസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബസുകളെ കുറഞ്ഞ നിരക്കുള്ള ബസുകൾ ഒരു കാരണവശാലും മറികടക്കരുതെന്ന് ഉത്തരവിട്ട് കെ.എസ്.ആർ.ടി.സി മാനേജ്‌മെൻ്റ്. ഉത്തരവിലെ നിർദേശം സൂപ്പർഫാസ്റ്റ് ഹോൺ മുഴക്കിയാൽ ഫാസ്റ്റ്, ഓർഡിനറി ബസുകൾ വഴികൊടുക്കണമെന്നാണ്. ഇക്കാര്യത്തിൽ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും കെ.എസ്.ആർ.ടി.സി മാനേജ്‌മെൻ്റ് നിർദേശം നൽകിയിട്ടുണ്ട്.

കൂടുതൽ ടിക്കറ്റ് നിരക്ക് നൽകി യാത്രക്കാർ ഉയർന്ന ശ്രേണിയിൽപ്പെട്ട ബസുകളെ തെരഞ്ഞെടുക്കുന്നത് അതിവേഗം സുരക്ഷിതമായി നിർദിഷ്ട സ്ഥലങ്ങളിൽ എത്തുന്നതിനാണെന്ന കാര്യം ജീവനക്കാർ മറക്കരുതെന്നും, റോഡിൽ, അനാവശ്യ മത്സരം വേണ്ടെന്നും കെ.എസ്.ആർ.ടി.സി എം ഡി ഉത്തരവിലൂടെ അറിയിച്ചു. ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്താത്ത പക്ഷം കർശന നടപടിയുണ്ടാവുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.