ഷിരൂരിൽ നിന്ന് കിട്ടിയ മൃതദേഹം അർജുൻ്റേത് തന്നെ; ഹൂബ്ലീ എഫ്.എസ്.എൻ.എൽ ലാബിൽ നടത്തിയ പരിശോധനഫലം പോസറ്റീവ്

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ഉടൻ കുടുംബത്തിന് കൈമാറും.  ഇന്ന് നടത്തിയ ഡിഎൻഎ താരതമ്യ പരിശോധന പോസറ്റീവായതോടെ മൃതദേഹം അർജുന്റേത് തന്നെ എന്ന് സ്ഥിരീകരിച്ചു. 

അർജുന്‍റെ സഹോദരൻ അഭിജിത്തിന്‍റെ ഡിഎൻഎ സാംപിൾ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽത്തന്നെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ലോറി ഉടമയായ മനാഫും സംഘവും ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ചു. അർജുന്‍റെ സഹോദരീഭർത്താവ് ജിതിനും സഹോദരൻ അഭിജിത്തും ആംബുലൻസിൽ മൃതദേഹത്തെ അനുഗമിക്കും. ജില്ലാ ഭരണകൂടം സജ്ജീകരിച്ച ആംബുലൻസിന്‍റെ എല്ലാ ചെലവും കേരള സർക്കാർ വഹിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കർണാടക പൊലീസിന്‍റെ സുരക്ഷയോടെയാണ് മൃതദേഹം കോഴിക്കോട് കണ്ണാടിക്കലേക്ക് കൊണ്ടുപോകുക.

 

Leave a Reply

Your email address will not be published.

Previous Story

ടിക്കറ്റ് നിരക്ക് കൂടുതലുള്ള മിന്നൽ, സൂപ്പർ ഫാസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബസുകളെ കുറഞ്ഞ നിരക്കുള്ള ബസുകൾ ഒരു കാരണവശാലും മറികടക്കരുതെന്ന് ഉത്തരവിട്ട് കെ എസ് ആർ ടി സി മാനേജ്‌മെൻ്റ്

Next Story

ജില്ലാ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് അനയ് കൃഷ്ണയ്ക്ക് വെള്ളിയും വെങ്കലവും

Latest from Main News

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘം രാവിലെ വീട്ടിലെത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. നിലവിൽ രഹസ്യകേന്ദ്രത്തിൽ

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 വരെ

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ്

തുലാമാസ പൂജകൾക്കായി ശബരിമല നട വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ

നിമിഷപ്രിയയുടെ മോചനം; പുതിയ മധ്യസ്ഥനെ നിയമിച്ചതായി കേന്ദ്രം സുപ്രീകോടതിയിൽ

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വിഷയത്തിൽ ചർച്ചകൾ നടത്താൻ പുതിയ മധ്യസ്ഥനെ നിയമിച്ചതായി

അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിങ്കയക്ക് കേരള സര്‍ക്കാർ ഔദ്യോഗിക അന്തിമോപാചാരം അർപ്പിച്ചു

അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിങ്കയക്ക് കേരള സര്‍ക്കാർ ഔദ്യോഗിക അന്തിമോപാചാരം അർപ്പിച്ചു. ഇതിൻ്റെ ഭാഗമായി ഭൗതികശരീരത്തില്‍ ഗവർണർ രാജേന്ദ്ര