ജൂഡോ മത്സരത്തിൽ ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഷഹബാസ് അമനെ അനുമോദിച്ചു

മേപ്പയ്യൂർ: സബ് ജൂനിയർ (35 കെ.ജി) ജൂഡോ മത്സരത്തിൽ സംസ്ഥാന തല പതക്കം നേടി ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വി.ഇ.എം.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് അമനെ മേപ്പയ്യൂർ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി അനുമോദിച്ചു. മേപ്പയ്യൂരിലെ എൻ.കെ. നജീബിൻ്റെയും സാബിറയുടെയും മകനാണ് അമൻ . മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് അമന് മൊമെൻ്റൊ കൈമാറി. പേരാമ്പ്ര നിയോജക മണ്ഡലം എം.എസ് എഫ് ജനറൽ സെക്രട്ടറി എം.കെ ഫസലുറഹ്മാൻ, മുഹമ്മദ് ഷാദി, മുഹമ്മദ് അഫ്നാൻ , മുഹമ്മദ് അദിൽ എന്നിവർ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.