മന്ത്രി വീണാ ജോര്‍ജുമായി നീതി ആയോഗ് അംഗം ചര്‍ച്ച നടത്തി; കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് നീതി ആയോഗ്

കേരളത്തിന്റെ ആരോഗ്യ രംഗത്തെ അഭിനന്ദിച്ച് നീതി ആയോഗ് മെമ്പര്‍ ഡോ. വിനോദ് കെ. പോള്‍. കുട്ടികളുടെ ആരോഗ്യത്തില്‍ കേരളം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മാതൃമരണ നിരക്കും ശിശുമരണ നിരക്കും കുറയ്ക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. രാജ്യത്ത് ഏറ്റവും കുറവ് മാതൃമരണ നിരക്കും ശിശുമരണ നിരക്കുമുള്ള സംസ്ഥാനമാണ് കേരളം. വയോജനങ്ങളുടെ ആരോഗ്യ പരിപാലനത്തില്‍ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി സെക്രട്ടറിയേറ്റില്‍ നടന്ന കൂടിക്കാഴ്ചയിലാണ് നീതി ആയോഗ് മെമ്പര്‍ കേരളത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ചത്.

കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രോഗ പ്രതിരോധത്തിനും കേരളം വലിയ പ്രാധാന്യം നല്‍കുന്നു. അര്‍ഹമായ കേന്ദ്ര വിഹിതം സമയബന്ധിതമായി ലഭ്യമാക്കുന്നതിലൂടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാകും. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നതിന് ഈ തുക ആവശ്യമാണ്. മെഡിക്കല്‍ കോളേജുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ സഹായം ആവശ്യമാണ്. ബിപിഎല്‍ വിഭാഗത്തിലുള്ള എല്ലാവരേയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി അടുത്തിടെ ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ 23 ലക്ഷത്തോളം ആളുകളാണ് കേന്ദ്രത്തിന്റെ പട്ടികയിലുള്ളത്. എന്നാല്‍ സംസ്ഥാനത്ത് അതിന്റെ ഇരട്ടിയോളം ആളുകള്‍ക്കാണ് ചികിത്സാ സഹായം നല്‍കുന്നത്. ആ വിഹിതം സംസ്ഥാനമാണ് വഹിക്കുന്നത്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കേന്ദ്ര വിഹിതം കൂട്ടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരളത്തിന്റെ ആരോഗ്യ രംഗത്തെ സംബന്ധിച്ച വിവിധ വിഷയങ്ങളും ചര്‍ച്ചയായി.ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, എന്‍എച്ച്എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം ആരംഭിച്ചു

Next Story

കെ.പി.പി.എ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക ഫാർമസിസ്റ്റ്സ് ദിനാചരണം നടത്തി

Latest from Main News

പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് സാന്ത്വന ധനസഹായ പദ്ധതി അദാലത്ത് 21 ന് ; കൊയിലാണ്ടിയില്‍ പകൽ 10 മുതൽ മൂന്ന് വരെ

  നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ജൂലൈ 21

ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

തിരുവനന്തപുരം: ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം. സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് പാഠഭാഗം ഉൾക്കൊള്ളിക്കുക. ഇതുമായി ബന്ധപ്പെട്ട

കോവിഡ് വാക്സിനുകളും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

കോവിഡ് വാക്സിനുകളും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. കോവിഡ് വാക്സിനുകൾ

വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ

വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കൽപ്പറ്റയിൽ നിർമ്മാണം നടക്കുന്ന ടൗൺഷിപ്പ്

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ഒരാഴ്ച നീളുന്ന ചികിത്സക്കായി അമേരിക്കയിലേക്ക്. ദുബായ് വഴിയാണ് യാത്ര. നേരത്തെ ഓഗസ്റ്റിൽ പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ