കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഒക്ടോബര്‍ മൂന്ന് മുതല്‍ 13 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. മൂന്നിന് രാവിലെ 9.30ന് ഭജന്‍സ്, വൈകീട്ട് 6.30 നൃത്ത സന്ധ്യ, നാലിന് രാവിലെ പഞ്ചാരിമേളം,10.30ന് സി.സുകുമാരന്റെ പ്രഭാഷണം, വൈകീട്ട് നൃത്ത പരിപാടി. അഞ്ചിന് രാവിലെ സംഗീത പുഷ്പാഞ്ജലി, വൈകീട്ട് നൃത്ത നിശ. ആറിന് രാവിലെ ഭക്തി ഗീതാഞ്ജലി, വൈകീട്ട് നൃത്താര്‍ച്ചന. ഏഴിന് രാവിലെ അഖില ശശിധരന്‍ നായരുടെ പ്രഭാഷണം,വൈകീട്ട് നൃത്ത സന്ധ്യ, എട്ടിന് രാവിലെ ഭക്തിഗാനമഞ്ജരി,വൈകീട്ട് നൃത്ത പരിപാടി. ഒന്‍പതിന് രാവിലെ നാദസ്വരകച്ചേരി, വൈകീട്ട് മോഹിനിയാട്ടം, ക്ലാസിക്കല്‍ ഡാന്‍സ്, 10ന് രാവിലെ ഓട്ടന്‍ തുളളല്‍, 10.30ന് ഭക്തിഗാന സുധ, വൈകീട്ട് ഗ്രന്ഥംവെപ്പ്, ഭക്തിഗാനമേള. 11ന് രാവിലെ സംഗീതാരാധന,ഓട്ടന്‍ തുളളല്‍, വൈകീട്ട് 6.30ന് കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കല്‍പ്പറ്റ നാരായണന്‍, കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച ഡോ.എം.ആര്‍.രാഘവവാരിയര്‍ എന്നിവര്‍ക്ക് പിഷാരികാവ് ദേവസ്വത്തിന്റെ ആദരം, തുടര്‍ന്ന് നൃത്ത പരിപാടി. 12ന് രാവിലെ ഓട്ടന്‍ തുളളല്‍,സംഗീത കച്ചേരി,നൃത്ത പരിപാടി. 13ന് വിജയ ദശമി. രാവിലെ നാദസ്വര കച്ചേരി, സരസ്വതി പൂജ,ഗ്രന്ഥം എടുക്കല്‍, അരിയിലെഴുത്ത്, സംഗീതാര്‍ച്ചന, ചെണ്ടമേളം അരങ്ങേറ്റം, നൃത്ത പരിപാടി. അരിയിലെഴുത്തിന് മേല്‍ശാന്തി എന്‍.നാരായണന്‍ മൂസ്സത്, കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവ് പി.ആര്‍.നാഥന്‍, ഡി.ഡി.ഇ മനോജ് മണിയൂര്‍, ഡോ.ടി.രാമചന്ദ്രന്‍, എന്‍.സന്തോഷ് മൂസ്സത് എന്നിവര്‍ നേതൃത്വം നല്‍കും. അരിയിലെഴുത്ത് രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും.