മന്തരത്തൂർ: മണിയൂർ പഞ്ചായത്ത് എടത്തുംകരയിൽ സി.പി.എം ൽ നിന്ന് രാജിവെച്ച് ഇന്തൃൻ നേഷണൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിലേക്ക് വന്ന മലയിൽ ശങ്കരനെയും കുടുംബത്തേയും വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.സി.ഷീബ പ്രസ്ഥാനത്തിലേക്ക് സ്വീകരിച്ചു. ചടങ്ങിൽ സി.എം.വിജയൻ അധ്യക്ഷത വഹിച്ചു. ചന്ദ്രൻ പാറോൽ, കരീം കളരിക്കൽ, ബാബുരാജ് അമ്പിടാട്ടിൽ എന്നിവർ സംസാരിച്ചു.


