കൊയിലാണ്ടി സഹകരണ അര്‍ബ്ബന്‍ ബാങ്ക് നവീകരിച്ച ഓഫീസ് ഉദ്ഘാടനം സെപ്റ്റംബര്‍ 29 ന്

കൊയിലാണ്ടി സഹകരണ അര്‍ബന്‍ സൊസൈറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം സെപ്റ്റംബര്‍ 29 ന് മൂന്ന് മണിക്ക് ഷാഫി പറമ്പില്‍ എം.പി നിര്‍വഹിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് എം.അഷറഫ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷത വഹിക്കും. വനിതാ ഗ്രൂപ്പ് ലോണ്‍ വിതരണ ഉദ്ഘാടനം നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് നിര്‍വഹിക്കും. പാലിയേറ്റീവ് ഉപകരണ വിതരണ ഉദ്ഘാടനം ജില്ലാ ആസൂത്രണ സമിതി അംഗം വി.പി.ഇബ്രാഹിംകുട്ടി നിര്‍വഹിക്കും.
പത്രസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.പി ഇബ്രാഹിംകുട്ടി, സംഘം വൈസ് പ്രസിഡന്റ് നൊട്ടിക്കണ്ടി അബ്ദുല്‍ അസീസ്, സെക്രട്ടറി ശ്രീകുമാര്‍ മേലമ്പത്ത്, കൗണ്‍സിലര്‍ എ.അസീസ്, ടി.അഷറഫ്, വി.എം ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Leave a Reply

Your email address will not be published.