കേരളാ മ്യൂറൽ ക്രാഫ്റ്റ് ആർട്ട് ഗാലറി ഉദ്‌ഘാടനം ചെയ്തു

കോഴിക്കോട് , റെഡ് ക്രോസ്സ് റോഡിൽ മൂന്നാലിങ്ങൽ ക്ഷേത്രം കെട്ടിടത്തിൽ മ്യൂറൽ ക്രാഫ്റ്റ് ആർട്ട് ഗാലറി കവിയും ചിത്രകാരനുമായ യു. കെ . രാഘവൻ ഉദ്ഘാടനം ചെയ്തു, ചിത്രപ്രദർശനം ലളിത കലാ അക്കാദമി എക്സി മെമ്പർ സുനിൽ അശോകപുരം ഉദ്ഘാടനം ചെയ്തു, വാർഡ് കൗൺസിലർ ശ്രീമതി, റംലത്ത് അദ്ധ്യക്ഷത വഹിച്ചു, സുനിൽ തിരുവങ്ങൂർ, ലക്ഷ്മണൻമാസ്റ്റർ, രമേശ് കോവുമ്മൽ ബീനീഷ് ലക്ഷ്മണൺ എന്നിവർ സംസാരിച്ചു.

സുമേഷ് ഷൺമുഖൻ, സായി പ്രസാദ്, ദിനേശ് നക്ഷത്ര , അനുപമ, റജീന, ശിവാസ് നടേരി ഷാജീ കാവിൽ സുരേഷ് ഉണ്ണി, തുടങ്ങി ഇരുപതോളം ചിത്രകാരൻന്മാരുടെ നാല്പതോളം പെയിൻ്റിംഗ്സ് പ്രദർശനത്തിലുണ്ട്, കോഴിക്കോട് ബീച്ച് ന് സമീപത്തുള്ള ഗാലറിയിലെ പ്രദർശനം ഒക്ടോബർ 2 ന് സമാപിക്കും.

Leave a Reply

Your email address will not be published.