കോഴിക്കോട്: നമ്മുടെ നാടിന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഭാരതീയ ഭാഷകൾ സ്വാതന്ത്ര്യത്തിനും സ്വാവലംബത്തിനും വേണ്ടി കേഴുകയാണന്ന് കേന്ദ്ര ഹിന്ദി ഇൻസ്റ്റിറ്റ്യൂട്ട് റീജണൽ ഡയരക്ടർ ഡോ.യോഗേന്ദ്ര മിശ്ര. സ്വാതന്ത്ര്യ സമര സേനാനികളായ ഹിന്ദി പ്രചാരകരുടെ സ്മരണക്കായി ഭാഷാ സമന്വയ വേദി ഏർപ്പെട്ടുത്തിയ ഹിന്ദി സേവി സമ്മാൻ സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.കെ.ബാലകൃഷ്ണൻ നായർ, കെ.കെ.സദാനന്ദൻ, പി.എൻ.ഹരിദാസൻ (കോഴിക്കോട്) ഡോ. ടി.കെ.അനീഷ് കുമാർ (കാസർഗോഡ്), കെ.എം നാരായണൻ (മലപ്പുറം) എം ദണ്ഡപാണി (പാലക്കാട്) ഡോ.വി.എൻ.രമണി(കണ്ണൂർ) എന്നിവർ പൂരസ്കാരങ്ങൾ സ്വീകരിച്ചു.
ഡോ.ആർസു അധ്യക്ഷനായിരുന്നു. നിപുണ ശശിധരൻ്റെ ഹിന്ദി കവിതാ സമാഹാരം ‘തലാശ്’ ഡോ.ആർസുവിന് ആദ്യ കോപ്പി നൽകി ഡോ.യോഗേന്ദ്രമിശ്ര പ്രകാശനം ചെയ്തു. ഡോ. പി. പ്രിയ പുസ്തക പരിചയം നടത്തി. വേലായുധൻ പള്ളിക്കൽ പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. ഡോ. ഒവാസവൻ, ഡോ. പി. കെ.രാധാമണി, ആർ.ജയന്ത്കുമാർ, എൻ.പ്രസന്നകുമാരി, ആർ.മോഹൻദാസ്, ഡോ.എം.മീര, പി.എം.ശാന്തി ഡോ.എം.കെ.പ്രീത പ്രസംഗിച്ചു. പുരസ്കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തി.