പൊന്നരം തെരു ക്ഷേത്ര നടയിൽ ചെണ്ട മേളം അരങ്ങേറ്റം. ബാലുശ്ശേരി പൊന്നരം തെരു ക്ഷേത്രനടയിൽ വെച്ചു നടന്നചെണ്ടമേളം അരങ്ങേറ്റം മേളം ആസ്വാദകരെ ആകർഷിച്ചു. പ്രമുഖ വാദ്യകലാകാരനും കേരള സംഗീത നാടക അക്കാദമി ചെയർമാനുമായ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരിൽ നിന്നും ചെണ്ടക്കോൽ സ്വീകരിച്ചു കൊണ്ട് 15 കുട്ടികളാണ് പഞ്ചാരിമേളത്തിൽ അരങ്ങേറ്റം നടത്തിയത്. കുട്ടികളുടെ മേളത്തിനു പിന്തുണയേകി കൊമ്പും കുഴലുമായി നൂറോളം വാദ്യ കലാകാരന്മാരും അണിനിരന്നു.
പൊന്നരം സത്യന്റെയും കലാമണ്ഡലം സനൂപിന്റെയും നേതൃത്വത്തിൽ ഒരു വർഷക്കാലമായി പരിശീലനം സിദ്ധിച്ച പതിനേഴോളം കൊച്ചു വാദ്യകലാകാരന്മാരാണ് അരങ്ങേറ്റത്തിൽ പങ്കെടുത്തത്. സപ്തതി ആഘോഷിക്കുന്ന പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാരെ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മൂത്ത ചെട്ട്യാൻ പ്രതിനിധി പി.ഗംഗാധരൻ പൊന്നാടയണിയിച്ച് ആദരിച്ചു. ക്ഷേത്രം ഇളയ ചെട്ട്യാൻ ബാലൻ ഉപഹാരം നൽകി. പ്രസിഡന്റ് കെ. ഉല്ലാസ്കുമാർ അദ്ധ്യക്ഷത വഹിച്ചു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ വി.സി. വിജയൻ, കെ.
സോമൻ, രാജൻ ബാലുശ്ശേരി, വി.പി ഷൈജു ഭാസ്ക്കരൻ കിണറുള്ളതിൽ എന്നിവർ സംസാരിച്ചു.