പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റി ‘ഇന്നലെ നീയൊരു സുന്ദരരാഗമായി’ എന്ന പേരിൽ പി ഭാസ്കരൻ സ്മൃതി സംഘടിപ്പിക്കുന്നു

പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റി ‘ഇന്നലെ നീയൊരു സുന്ദരരാഗമായി’ എന്ന പേരിൽ നാളെ (27.9.2024 വെള്ളിയാഴ്ച) വൈകുന്നേരം 5 മണി മുതൽ കൊയിലാണ്ടി നഗരസഭ ഹാപ്പിനെസ്സ് പാർക്കിൽ പി. ഭാസ്കരൻ സ്മൃതി സംഘടിപ്പിക്കുന്നു. 

മലയാളത്തിലെ ചുവപ്പു ദശകത്തിന്റെ കവിയും ഗാനരചനാ ത്രയങ്ങളിൽ ഒരാളുമായ പി.ഭാസ്കരന്റെ ജന്മശതാബ്ദി വർഷമാണിത്. എത്ര കേട്ടാലും മതിവരാത്ത അനേകം ഗാനങ്ങൾ കൈരളിക്കു സമ്മാനിച്ച ആ ബഹുമുഖ പ്രതിഭയെ വീണ്ടും ഓർമ്മിക്കുവാനുള്ള ഒരവസരം ഒരുക്കുകയാണ് പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റി. നാളെ 27.9.2024 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ കൊയിലാണ്ടി നഗരസഭ ഹാപ്പിനെസ്സ് പാർക്കിൽ ഭാസ്കരൻ മാഷെക്കുറിച്ചുള്ള ഓർമ്മകളും എക്കാലവും ഓർക്കുന്ന അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ചേർത്ത് ‘ഇന്നലെ നീയൊരു സുന്ദര രാഗമായി’ എന്ന പേരിൽ പി ഭാസ്കരൻ സ്മൃതി സംഘടിപ്പിക്കുന്നു.
ശ്രീ.കന്മന ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ,  ഗാനങ്ങളോടൊപ്പം സുനിൽ തിരുവങ്ങൂർ, റിഹാൻ റാഷീദ്, മോഹനൻ നടുവത്തൂർ , ടി. നാരായണൻ, എൻ. ഇ. ഹരികുമാർ, നജീബ് മൂടാടി, എ സുരേഷ്, മധു ബാലൻ, ഡോ. ലാൽ രഞ്ജിത് തുടങ്ങിയവർ സംസാരിക്കുന്നു.

 

Leave a Reply

Your email address will not be published.

Previous Story

18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന് നിര്‍ദേശം

Next Story

ബാലുശ്ശേരി മുന്‍സിപ്പാലിറ്റിയാകുമോ ; നഗരവല്‍ക്കരണം സ്വപ്‌നം കണ്ട് ജനം

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ

തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ

മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി രൂപയുടെ അംഗീകാരം – മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്