മുക്കാളി റെയിൽവേ സ്റ്റേഷൻ അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം - The New Page | Latest News | Kerala News| Kerala Politics

മുക്കാളി റെയിൽവേ സ്റ്റേഷൻ അവഗണനക്കെതിരെ ജനകീയ പ്രക്ഷോഭം

വടകര: മുക്കാളി റെയിൽവേ സ്റ്റേഷനോട് കാണിക്കുന്ന അവഗണനയിലും കോവിഡിന് മുമ്പ് നിർത്തി മുഴുവൻ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട്  ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാൻ അഴിയൂർ ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി യോഗം തീരുമാനിച്ചു. നിർത്തുന്ന ട്രെയിനുകളുടെ എണ്ണം കുത്തനെ കുറച്ച് സ്റ്റേഷൻ നഷ്ടത്തിലാണെന്ന വാദം അംഗീകരിക്കില്ല. അവഗണനയ്ക്കെതിരെ ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ യുവജന സംഘടനകൾ, റസിഡൻസ് അസോസിയേഷൻ, വ്യാപാരി സംഘടനകളുടെ നേതൃത്വത്തിൽ ബഹുജന സംഗമം നടത്തും. കല്ലാമലയിലേക്കുള്ള റോഡ് അടച്ച റെയിൽവേ നടപടി റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

പ്രക്ഷോഭ പരിപാടികൾക്ക് ജനകീയ സമിതി രൂപീകരിച്ചു പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. പി സാവിത്രി കെ കെ ജയചന്ദ്രൻ, പി പി ശ്രീധരൻ, യു. എ റഹീം, പ്രദീപ് ചോമ്പാല, കെ പി ജയകുമാർ, കെ എ സുരേന്ദ്രൻ, എ ബി സംറം ,പി കെ ബിനീഷ്, പി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ ആയിഷ ഉമ്മർ (ചെയർ), റീന രയരോത്ത് (ജനകൺ), പി ബാബുരാജ്(ട്രഷ).

Leave a Reply

Your email address will not be published.

Previous Story

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി.വി.അൻവർ എം.എൽ.എ

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 27 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..    

Latest from Main News

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 15.07.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 15.07.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ്

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് റെയിൽവെ മന്ത്രാലയം

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് റെയിൽവെ മന്ത്രാലയം. യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും നിരീക്ഷണ

ശ്രീകാര്യം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂ‌ളിൽ പഠിക്കുന്ന അഫ്ഗാനിസ്ഥാൻ സ്വദേശികളായ കുട്ടികൾ മന്ത്രി വി.ശിവൻകുട്ടിയെ കാണാനെത്തി

ശ്രീകാര്യം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂ‌ളിൽ പഠിക്കുന്ന അഫ്ഗാനിസ്ഥാൻ സ്വദേശികളായ കുട്ടികൾ മന്ത്രി വി.ശിവൻകുട്ടിയെ കാണാനെത്തി. കുട്ടികൾ  കുടുംബ സമേതമാണ്  മന്ത്രി

നിമിഷപ്രിയ കേസിൽ ഇടപെടുന്നതിനു പരിമിതികളുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

നിമിഷപ്രിയ കേസിൽ ഇടപെടുന്നതിനു പരിമിതികളുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യതലത്തിൽ യെമനിൽ സ്വാധീനമുള്ള ആളുകൾ വഴി

കുടിവെള്ളം പ്ലാസ്റ്റിക് കുപ്പിക്ക് പകരം ജൈവവിഘടനം സംഭവിക്കുന്ന കുപ്പികളിൽ വിതരണം ചെയ്യാനൊരുങ്ങുന്നു

പ്ലാസ്റ്റിക് കുപ്പികളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതുമൂലമുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡിവലപ്മെൻ്റ് കോർപ്പറേഷൻ നടപടി