ബാലുശ്ശേരി : മഹാത്മാഗാന്ധിയുടെ മുദ്രകളുള്ള തപാൽ സ്റ്റാമ്പുകൾ പോസ്റ്റ് ഓഫീസുകളിൽ ലഭ്യമാവാത്തതിൽ പ്രതിഷേധിച്ച് സർവോദയം ട്രസ്റ്റ് ബാലുശ്ശേരി പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം ഹരീഷ് നന്ദനം ഉദ്ഘാടനം ചെയ്തു. കെ.പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.വിജയൻ, പിണങ്ങോട്ട് രമേശൻ,പി.പുരുഷോത്തമൻ ,ടി. ശ്രീകുമാർ തെക്കേടത്ത്, ടി.എ.കൃഷ്ണൻ, സനീഷ് പനങ്ങാട്, ഭരതൻപുത്തൂർ വട്ടം, കുന്നോത്ത് മനോജ്, കെ.ബാലൻ, സലീന്ദ്രൻ പാറച്ചാലിൽ എ.പി.ജയപ്രകാശ് ,ഓ ണിൽ രവീന്ദ്രൻ സംസാരിച്ചു.










