ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സമ്മേളനം കൊയിലാണ്ടി മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖല കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് ജയൻ രാഗം ഉദ്ഘാടനം ചെയ്തു. പയ്യോളി യൂണിറ്റ് സെക്രട്ടറി രാമചന്ദ്രൻ അയനിക്കാട് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിതിൻ വളയനാട് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബോബൻ ബാലുശ്ശേരി മേഖലാ പ്രസിഡണ്ട് രാജേഷ്, രാജു നെല്ലോളി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കൊയിലാണ്ടി മേഖല രാജു നെല്ലോളി (പ്രസിഡണ്ട്), സുധീഷ് കുമാർ (സെക്രട്ടറി), ഖാസിം കൊയിലാണ്ടി (ട്രഷറർ), ദീപു പള്ളിക്കര (വൈസ് പ്രസിഡrണ്ട്) കിഷോർ മാധവൻ (ജോ: സെക്രട്ടറി), അസ്ജിന കിരൺ (വനിത കോ-ഓഡിനേറ്റർ) എന്നിവരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

 

Leave a Reply

Your email address will not be published.