ജൽ ജീവൻ മിഷൻ പൈപ്പുകൾ റോഡിലേക്ക് മറിഞ്ഞു കിടക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാവുന്നു

കൊയിലാണ്ടി – പേരാമ്പ്ര റൂട്ടിൽ മുത്താമ്പി പാലത്തിന് സമീപത്തായി വാട്ടർ അതോറിറ്റി ഇറക്കിയിട്ട പൈപ്പുകൾ റോഡിലേക്ക് മറിഞ്ഞു കിടക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാവുന്നു. വാഹനങ്ങൾക്ക് അപകടമാകും വിധമാണ് പൈപ്പുകൾ അട്ടിയിട്ടിരിക്കുന്നത്. ഇത് റോഡിലേക്കാണ് തള്ളി നിൽക്കുന്നത്.

ഇരു ദിശയിലേക്കും ഒരേ സമയത്ത് വാഹനങ്ങൾ കടന്ന് പോകുമ്പോൾ വശം കൊടുക്കാൻ പ്രയാസകരമാവുന്ന വിധമാണ് പൈപ്പ് ഇറക്കിയിട്ടിട്ടുള്ളത്. തിരക്കുള്ള സമയത്തും രാത്രിയിലും യാത്രക്കാരുടെ ജീവന് ഭീഷണിയായി നിൽക്കുന്ന പൈപ്പുകൾ അടിയന്തിരമായി റോഡിൽ നിന്നും മാറ്റണമെന്ന് യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ് പ്രസിഡന്റു റാഷിദ്‌ മുത്താമ്പി ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published.