18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന് നിര്‍ദേശം

18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന് നിര്‍ദേശം. വ്യാജ ആധാര്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. ആധാര്‍ എന്റോള്‍മെന്റ് സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയശേഷമേ ഇനി ആധാര്‍ നല്‍കുകയുള്ളൂ. അപേക്ഷിക്കുന്ന ഘട്ടങ്ങളില്‍ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പോര്‍ട്ടലിലേക്കാണ് എത്തുക.

അപേക്ഷ സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികതയും ഈ ഘട്ടത്തില്‍ ഉറപ്പാക്കും. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തദ്ദേശ സെക്രട്ടറിമാരും ബാക്കി ജില്ലകളില്‍ വില്ലേജ് ഓഫിസര്‍മാരുമാണ് സ്ഥിരീകരണം നടത്തുന്നത്. ഇതിനായി തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. 18 വയസ്സ് പൂര്‍ത്തിയായവരുടെ ആധാര്‍ എന്റോള്‍മെന്റ് ജില്ലാ, ബ്ലോക്ക് തല അക്ഷയകേന്ദ്രങ്ങളില്‍ മാത്രമാക്കിയിട്ടുണ്ട്.

സബ് കലക്ടര്‍മാരാണ് വില്ലേജ് ഓഫിസര്‍മാരും തദ്ദേശ സെക്രട്ടറിമാരും വഴി ഫീല്‍ഡ് വെരിഫിക്കേഷന്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അപേക്ഷിച്ച് കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കണമെന്നാണ് അറിയിപ്പെങ്കില്‍ രേഖകള്‍ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെത്തി രേഖകൾ പരിശോധനക്ക് നല്‍കാം.

 

Leave a Reply

Your email address will not be published.

Previous Story

തിളച്ച പാല്‍ ദേഹത്തുവീണ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

Next Story

പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റി ‘ഇന്നലെ നീയൊരു സുന്ദരരാഗമായി’ എന്ന പേരിൽ പി ഭാസ്കരൻ സ്മൃതി സംഘടിപ്പിക്കുന്നു

Latest from Main News

വികസന ആശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്ത് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്

സംസ്ഥാന സര്‍ക്കാറിന്റെയും നഗരസഭയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് കൊയിലാണ്ടി നഗരസഭ വികസന സദസ്സ്. കൊയിലാണ്ടി ഇ.എം.എസ് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി

ലൈഫ് മിഷന്‍: ജില്ലയില്‍ 34,723 വീടുകള്‍ പൂര്‍ത്തിയായി ; 42,677 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയില്‍ വീട് അനുവദിച്ചത്

സംസ്ഥാന സര്‍ക്കാറിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ ജില്ലയില്‍ ഇതുവരെ വീട് അനുവദിച്ചത് 42,677 ഗുണഭോക്താക്കള്‍ക്ക്. ഇതില്‍ 34,723 വീടുകളുടെ

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു

കെനിയയുടെ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കൂത്താട്ടുകുളത്ത്‌ അന്തരിച്ചു. ശ്രീധരീയം ആശുപത്രിയിൽ മകളുടെ കണ്ണിന്റെ ചികിത്സക്ക് എത്തിയതായിരുന്നു ഇദ്ദേഹം. ഹൃദയാഘാതം ഉണ്ടായതിനെ

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്

ഓൺലൈൻ ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഓൺലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം