കൊയിലാണ്ടി നഗരകുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സ്ഥാപിക്കാൻ പന്തലായനി ഗവ.ഹൈസ്‌ക്കൂള്‍ റോഡ് കുഴിച്ചു മറിച്ചു. മുന്നറിയിപ്പൊന്നുമില്ലാതെയാണ് സ്‌കൂള്‍ പ്രവർത്തി ദിവസം ഇടുങ്ങിയ റോഡില്‍ ചാല് കീറിയത്. ഇതുകാരണം വിദ്യാര്‍ത്ഥികള്‍ക്ക് നടന്നു പോകാന്‍ പോലും കഴിയാത്ത അവസ്ഥ സംജാതമായി.
വിദ്യാര്‍ത്ഥികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്കും പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. സ്‌കൂള്‍ അവധി ദിവസങ്ങളില്‍ ഇത്തരം പണി നടത്തിയാല്‍ പോരെയെന്നാണ് രക്ഷിതാക്കളുടെ ചോദ്യം. നഗരസഭാധ്യക്ഷയുടെ വാര്‍ഡിലാണ് പൈപ്പിടല്‍ പ്രവർത്തികൾ നടന്നത്.









