സി പി ഐ എം കൊയിലാണ്ടി ഏരിയാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു

പൂക്കാട് ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നവംബർ 9, 10 തിയ്യതികളിൽ നടക്കുന്ന സി പി ഐ എം കൊയിലാണ്ടി ഏരിയാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. പൂക്കാട് എഫ് എഫ് ഹാളിൽ വച്ചു നടന്ന യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം പി വിശ്വൻ,കെ രവീന്ദ്രൻ, പി ബാബുരാജ്, സി അശ്വിനിദേവ്, എൽജി ലിജീഷ്, സതി കിഴക്കയിൽ, പി സത്യൻ എന്നിവർ സംസാരിച്ചു.

ചേമഞ്ചേരി ലോക്കൽ കമ്മറ്റി സെക്രട്ടറി ശാലിനി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വളണ്ടിയർ മാർച്ചും പ്രകടനവും പൊതുസമ്മേളനത്തോടെയുമാണ് സമ്മേളനം നടക്കുക. സംഘാടക സമിതി ഭാരവാഹികളായി പി ബാബുരാജ് ചെയർമാൻ,
സി അശ്വനിദേവ്, പി സത്യൻ, എൻ വി സദാനന്ദൻ, എം നൗഫൽ, കെ വി സുരേന്ദ്രൻ, കെ കുഞ്ഞിരാമൻ വൈസ് ചെയർമാൻമാർ,
കെ രവീന്ദ്രൻ ജനറൽ കൺവീനർ, പി സി സതീഷ് ചന്ദ്രൻ, ബിപി ബബീഷ്, ശാലിനി ബാലകൃഷ്ണൻ, എൻ ഉണ്ണി, കെ ശ്രീനിവാസൻ – ജോ കൺവീനർമാർ, സതി കഴക്കയിൻ – ട്രഷറർ എന്നിവർ ഭാരവാഹികളായി 301 അംഗ കമ്മറ്റി രൂപീകരിച്ചു.

Leave a Reply

Your email address will not be published.