പൊതുജനാരോഗ്യ പരിപാലനം കാര്യക്ഷമം ആക്കുന്നതിന്റെ ഭാഗമായി ഇരിങ്ങൽ കുടുംബരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വിഭാഗം ജീവനക്കാർ കോട്ടക്കൽ മൂരാട് മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മഞ്ഞപിത്തം പടരുന്ന സാഹചര്യത്തിൽ ഹോട്ടലുകൾ ബേക്കറികൾ കൂൾ ബാർ തുടങ്ങി ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക് പ്രാധാന്യം നൽകിക്കൊണ്ട് ആയിരുന്നു പരിശോധന. എല്ലാ സ്ഥാപനങ്ങളും കുടിക്കാനായി നൽകുന്ന വെള്ളം തിളപ്പിച്ച് ആറിയത് ആണെന്ന് ഉറപ്പുവരുത്തണം എന്നും ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് നിർബന്ധം ആയും ഹെൽത്ത് കാർഡ് ഉണ്ടാകണം എന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീമതി മിനി നിർദ്ദേശം നൽകി.
ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങളിൽ അത് പരിഹരിക്കുന്നതിനുള്ള നിർദ്ദേശം നൽകി. പുകവലി നിരോധിത ബോർഡുകൾ സ്ഥാപിക്കാത്ത സ്ഥാപനങ്ങൾക് COTPA ആക്ട് പ്രകാരം പിഴ ഈടാക്കുകയും ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അൻവർ സാദത്ത്, അരുൺ കെ വിജയൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.