ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനമെന്ന നിലയില്‍ ഓണ്‍ലൈന്‍ സേവനം നവീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ഇതിനായി 11 ഓണ്‍ലൈന്‍ സേവനങ്ങള്‍ സാരഥി പോര്‍ട്ടലിലെ എഫ്.സി.എഫ്.എസ് (ഫസ്റ്റ് കം ഫസ്റ്റ് സര്‍വീസ്) സംവിധാനവുമായി സംയോജിപ്പിച്ചു.
ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ നിര്‍ണായക നടപടികള്‍. ഗതാഗത കമ്മീഷണറായി സി.എച്ച്. നാഗരാജു ചുമതലയേറ്റതിന് പിന്നാലെയാണ് എം.വി.ഡി ജനപ്രിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. മോട്ടോര്‍ വാഹന വകുപ്പ് സേവനങ്ങളില്‍ ഭൂരിഭാഗവും നേരത്തെ തന്നെ ഓണ്‍ലൈന്‍ ആക്കിയിരുന്നെങ്കിലും പ്രത്യേക മാനദണ്ഡം നിശ്ചയിച്ചിരുന്നില്ല. എന്നാല്‍, എഫ്.സി.എഫ്.എസ് സംവിധാനം കൊണ്ടുവന്നതിലൂടെ ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം സേവനം എന്ന മാനദണ്ഡം നിലവില്‍ വന്നു.